എച്ച്-വൺ ബി വിസക്കാർക്ക് അനുകൂല നിലപാടുമായി അമേരിക്ക
text_fieldsവാഷിങ്ടൺ: യു.എസിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് ആശ്വാസമാകുന്ന നിലപാടുമായി ട്രംപ് ഭരണകൂടം. ചില എച്ച്-വൺ ബി വിസക്കാരുടെ പങ്കാളികളെ തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന ഒബാമയുടെ കാലത്തെ ഉത്തരവ് തടയേണ്ടതില്ലെന്ന് അധികൃതർ ഫെഡറൽ ജില്ല കോടതിയെ അറിയിച്ചു. ഇങ്ങനെ തൊഴിലിന് അനുമതി നൽകുന്നത് അമേരിക്കക്കാരായ തൊഴിലാളികളെ ദോഷകരമായി ബാധിക്കില്ലെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം കോടതിയിൽ വ്യക്തമാക്കിയത്.
എച്ച് -വൺ ബി വിസക്കാരിൽ അധികവും ഇന്ത്യയിൽ നിന്നുള്ള ഐ.ടി പ്രഫഷനലുകളാണ്. ഇവരുടെ പങ്കാളിക്കോ 21 വയസ്സിന് താഴെയുള്ള കുട്ടികൾക്കോ ആണ് എച്ച്-4 എന്ന പേരിലുള്ള വിസ ‘സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവിസസ്’ അനുവദിക്കുന്നത്. ഒബാമ ഭരണകൂടം 2015ൽ ഉത്തരവിട്ട പ്രകാരമാണ് ഇവർക്ക് വർക് പെർമിറ്റ് ലഭിച്ചു തുടങ്ങിയത്. സാധാരണ ഗതിയിൽ, യു.എസിൽ സ്ഥിരം താമസത്തിനുള്ള നടപടികൾ നിയമപ്രകാരം തുടങ്ങിയവർക്കാണ് ഇത് അനുവദിച്ചിരുന്നത്.
ട്രംപ് ഭരണകൂടം അധികാരമേറ്റതോടെ, ഒബാമയുടെ ഇത്തരം നടപടികൾ റദ്ദാക്കുമെന്ന് കോടതിയിൽ അറിയിച്ചിരുന്നു. ഇതേ തുടർന്ന് എച്ച്-വൺ ബി വിസക്കാർ ഭീതിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.