ഇന്ത്യക്ക് 1200 കോടിയുടെ ആയുധങ്ങൾ; കരാറിന് അംഗീകാരം നൽകി അമേരിക്ക
text_fieldsവാഷിംഗ്ടൺ: 1200 കോടിയോളം വിലവരുന്ന ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നതിനുള്ള കരാറിന് അംഗീകാരം നൽകി അമേരിക്ക. ഹാര്‍പ ൂണ്‍ ബ്ലോക്ക്-2 മിസൈലുകള്‍, ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യക്ക് കൈമാറുക. ഇതിനുള്ള തീരുമാനം ട്രംപ് ഭരണകൂടം ഒൗ ദ്യോഗികമായി പ്രഖ്യാപിച്ചു.
പത്ത് മിസൈലുകള്‍, 16 എം.കെ 54 ഓള്‍ അപ്പ് റൗണ്ട് ടോര്‍പിഡോകള്‍, മൂന്ന് 54 എക്‌സര്‍സൈസ് ടോര്‍പിഡോകള്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. അമേരിക്കയുടെ ഡിഫൻസ് സെക്യൂരിറ്റി ഏജൻസി അമേരിക്കൻ കോൺഗ്രസിൽ വെച്ച വിജ്ഞാപനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്ത്യയോട് ട്രംപ് നേരത്തെ മലേറിയ മരുന്നുകൾക്ക് അഭ്യർത്ഥിച്ചിരുന്നു. മരുന്ന് നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുകയുണ്ടായി. ഇതിന് പിന്നാലെ ഇന്ത്യ മരുന്നുകളുടെ കയറ്റുമതിയിലെ വിലക്ക് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.