അമേരിക്കൻ - ഇറാനിയൻ ഒാർക്കസ്ട്രകൾ ഒത്തുചേർന്നു; മനോഹര സംഗീതവുമായി
text_fieldsതെഹ്റാൻ/ വാഷിങ്ടൺ: കോവിഡ് മഹാമാരിയുടെ കാലത്ത് അവർ ഒത്തുചേർന്നു. ഒരുമയുടെ സംഗീതം പൊഴിച്ചു. രാഷ്ട്രീയമായി ഇറാനും അമേരിക്കയും അകലം പാലിക്കുേമ്പാഴും ഇരുരാജ്യങ്ങളിലെയും സംഗീതജ്ഞർ ഡിജിറ്റൽ ലോകത്തിലൂടെ ഒന്നിക്കുകയായിരുന്നു.
വാഷിങ്ടൺ കേന്ദ്രമായുള്ള ഒാപറ കമ്പനിയായ ഇൻ സീരീസിെൻറയും തെഹ്റാൻ സിംഫണി ഒാർക്കസ്ട്രയുടെയും അംഗങ്ങൾ വിഡിയോയിലൂടെയും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഒത്തുചേർന്നാണ് സംഗീത പരിപാടി നടത്തിയത്. ജർമൻ- ബ്രിട്ടീഷ് കംപോസറായ ജോർജ് ഫ്രെഡറിക് ഹാൻഡെലിെൻറ 'സെർസ്' കേന്ദ്രമായുള്ള ഒാപറാറ്റിക് സീരീസ് ആണ് അവതരിപ്പിച്ചത്.
നോർത്ത് അമേരിക്കൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷെൻറ സഹായത്തോടെ നിർമിച്ച വിഡിയോ പുറത്തിറക്കുകയും ചെയ്തു. തെഹ്റാനിലെ പ്രശസ്തമായ റൗദക്കി ഹാളിൽ സാമൂഹിക അകലം പാലിച്ച് 19 സംഗീതജ്ഞരും വാഷിങ്ടണിൽ ഏഴ് പേരും ഒത്തുചേർന്നാണ് സംഗീത പരിപാടി നടത്തിയത്. റൂമിയുടെ കവിതകൾ കൂടി ഉൾപ്പെടുത്തിയായിരുന്നു പരിപാടി.
മേരിലാൻഡ് സർവകലാശാലയിലെ റോഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പേർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫതേമെഹ് കേസവർസും നോർത്ത് അമേരിക്കൻ ഫ്രണ്ട്ഷിപ് അസോസിയേഷെൻറ സ്ഥാപകൻ വാഹിദ് അബിദെഹും ചേർന്ന് ഏപ്രിലിൽ ആസൂത്രണം ചെയ്തതാണ് പരിപാടി. പേർഷ്യൻ കവിതയും വെസ്റ്റേൺ സംഗീതവും ഒത്തുചേരുന്നതിലൂടെ അമേരിക്കയിെലയും ഇറാനിലെയും സംസ്കാരങ്ങൾക്കിടയിലെ അകലം കുറക്കുകയാണ് ലക്ഷ്യമെന്ന് അബിദെഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.