അമേരിക്കയിൽ വെടിവെപ്പുകൾ ആവർത്തിക്കുന്നു; ഉദാര തോക്ക് നിയമത്തെ പഴിച്ച് ജനങ്ങൾ
text_fieldsസെൻറ് ലൂയിസ്: അമേരിക്കയിൽ പലയിടങ്ങളിലായി നടക്കുന്ന വെടിവെപ്പുകളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. പൗരൻമാർക്ക് തോക്ക് കൈവശം വെക്കാനനുവദിക്കുന്ന ഉദാര നിയമത്തിെൻറ ദുരിതമാണിതെന്ന് പലരും ചൂണ്ടികാണിച്ചിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.
സെൻറ് ലൂയിസ് സിറ്റിയിൽ കഴിഞ്ഞയാഴച നടന്ന വ്യത്യസ്ത വെടിവെപ്പുകളിൽ ചുരുങ്ങിയത് ഏഴുപേർ കൊല്ലപ്പെട്ടു. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജൂൺ മാസത്തിൽ മാത്രം 28 പേർ സെൻറ് ലൂയിസ് സിറ്റിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
സൗത്ത് സ്പ്രിംഗ് അവന്യുവിലെ സ്റ്റോറിലെ കശപിശക്കിടെ പ്രകോപിതനായ യുവാവ് വെടിവെച്ചു കൊന്ന ഫലസ്തീൻ-അമേരിക്കനായ പതിനെട്ടുവയസ്സുകാരൻ ബന്ദർ ജുമാ അബ്‌ദുൽ മജീദിനെ സ്മരിച്ചുകൊണ്ട് ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്നുണ്ട് . ഫോറസ്റ്റ് പാർക്കിൽ ആർമാൻറെ (റീജിയണൽ മുസ്‌ലിം ആക്ഷൻ നെറ്റ്‌വർക്ക്) നേതൃത്വത്തിലാണ് സർവമത പ്രാർത്ഥനയും അനുസ്മരണവും.
ബന്ദറിെൻറ കൊലപാതകം തന്നെയും സഹപാഠികളെയും നടുക്കിയതായി സഹപാഠിയും ആർമാനി (ആർമാൻ യൂത്ത്) പ്രസിഡണ്ടുമായ നബാ യാസിർ പറഞ്ഞു. ജീവിതം തുടങ്ങുകയായിരുന്ന ബന്ദറിൻ്റെ അകാലവിയോഗത്തിൽ ദുഃഖിക്കുകയും കുടുംബത്തിന് നീതി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നതായി അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.