അമേരിക്കയുടെ വിസ വിലക്ക്: ഇന്ത്യക്കാർക്കും കമ്പനികൾക്കും തിരിച്ചടി
text_fieldsന്യൂയോർക്ക്: ട്രംപിെൻറ വിസവിലക്ക് ഇന്ത്യക്ക് ഏൽപിക്കുന്നത് ഇരട്ടി ആഘാതം. യു.എസിലേക്ക് കുടിയേറാൻ കൊതിച്ച പതിനായിരങ്ങൾക്ക് അവസര നിഷേധത്തിനുപുറമെ മുൻനിര ഇന്ത്യൻ കമ്പനികൾക്ക് വരുമാനനഷ്ടവുമാണ് കാത്തിരിക്കുന്നത്. യു.എസിലെ ഇന്ത്യൻ കമ്പനികൾ സ്വദേശികളെ അപേക്ഷിച്ച് വേതനം കുറവുള്ള ഇന്ത്യക്കാരെയാണ് തൊഴിൽമേഖലയിൽ പരിഗണിക്കുന്നത്. നിരോധനംവരുന്നതോടെ പുതിയ നിയമനങ്ങൾ പൂർണമായി അമേരിക്കക്കാരായി മാറും. ട്രംപിെൻറ നയങ്ങൾമൂലം 2017 മുതൽ യു.എസിൽ സ്വദേശികൾക്ക് ഈമേഖലയിൽ പ്രാതിനിധ്യം വർധിച്ചുവരുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 20,000 യു.എസ് പൗരന്മാർക്കാണ് നിയമനം നൽകിയതെന്ന് മുൻനിര സോഫ്റ്റ്വേർ കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവിസസ് പറയുന്നു.
ഇൻഫോസിസ് 10,000 പേരെയും എടുത്തിട്ടുണ്ട്. മുൻനിരയിലെ അഞ്ച് ഇന്ത്യൻ കമ്പനികളുടെ 45-70 ശതമാനവും പുതിയതായി സ്വദേശികളാണെന്ന് ഗോൾഡ്മാൻ സാക്സ് റിപ്പോർട്ട് പറയുന്നു. നിരവധി ഇന്ത്യക്കാർ സേവനം ചെയ്യുന്ന ഗൂഗ്ൾ പോലുള്ള ബഹുരാഷ്ട്ര കമ്പനികളെയും ബാധിക്കും.
എച്ച്-1ബി വിസ ഏറ്റവും കൂടുതൽ നൽകുന്നത് ഓൺലൈൻ വ്യാപാര ഭീമനായ ആമസോണാണ്. രണ്ടാമത് ഗൂഗ്ളും മൂന്നാം സ്ഥാനത്ത് ഇന്ത്യൻ കമ്പനി ടാറ്റ കൺസൾട്ടൻസിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.