അമേരിക്കൻ പ്രതിസന്ധി: ‘ഷട്ട് ഡൗൺ’ ഇങ്ങനെ...
text_fieldsഅമേരിക്കയിൽ സർക്കാറിെൻറയും ഏജൻസികളുടെയും പ്രവർത്തനത്തിനാവശ്യമായ ധനബിൽ സെനറ്റിൽ പാസാകാത്തതിനെതുടർന്ന് ‘ഷട്ട് ഡൗൺ’ ഏർപ്പെടുത്തിയപ്പോൾ ഇേൻറണൽ റവന്യൂ സർവിസിലെ(െഎ.ആർ.എസ്) 40 ശതമാനം ജീവനക്കാരുടെ ശമ്പളമാണ് തടസ്സപ്പെട്ടത്. 45,500 പേർ തിങ്കളാഴ്ച േജാലിക്ക് ഹാജരാകേണ്ടതില്ല. സൈനികം അടക്കം അടിയന്തര മേഖലകളിൽ ജോലിചെയ്യുന്നവർക്ക് തൽക്കാലം പ്രശ്നമില്ല. എന്നാൽ, പ്രശ്നം നീണ്ടാൽ പ്രതിസന്ധി രൂക്ഷമാകും.
അവശ്യമേഖലയൊഴികെയുള്ള സർക്കാർ ഏജൻസികളിലെയും വകുപ്പുകളിലെയും ആയിരക്കണക്കിന് ജീവനക്കാരെ തിങ്കളാഴ്ച ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ്. മുമ്പ് ‘ഷട്ട് ഡൗൺ’ പ്രഖ്യാപിച്ചപ്പോൾ, വീട്ടിലിരിക്കേണ്ടിവന്നവർക്കെല്ലാം ഒത്തുതീർപ്പ് കരാറിെൻറ ഭാഗമായി ശമ്പളം നൽകിയിരുന്നു. 2013ലെ ‘ഷട്ട് ഡൗണി’ൽ 8,50,000 ജീവനക്കാർക്കാണ് അവധിയെടുക്കേണ്ടിവന്നത്. ആരോഗ്യം അടക്കമുള്ള സേവനമേഖലകളിലെ 40,000ഒാളം ജീവനക്കാർ വീട്ടിലിരിക്കേണ്ടിവരും. പ്രധാന ആരോഗ്യസേവനങ്ങൾ തടസ്സപ്പെടില്ല.
വൈറ്റ്ഹൗസിൽ പ്രസിഡൻറിെൻറ എക്സിക്യൂട്ടിവ് ഒാഫിസിലെ 1056 പേർക്കാണ് അവധിയെടുക്കേണ്ടിവരുക. എങ്കിലും ഇവർ തിങ്കളാഴ്ച ഒാഫിസിൽ ഹാജരാകണം. പാസ്പോർട്ട്, വിസ സേവനങ്ങൾ അടക്കമുള്ള സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പ്രവർത്തനം തടസ്സപ്പെടില്ല.
അവശ്യസേവനമായതിനാൽ സൈനികവിഭാഗത്തിലുള്ളവർ ജോലിക്ക് ഹാജരാകണം. ‘ഷട്ട് ഡൗൺ’ ഒരാഴ്ചയിലധികം നീണ്ടാൽ 13 ലക്ഷം സൈനികജീവനക്കാർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരും. ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സൈനികരും ജീവനക്കാരും േജാലി തുടരും. എന്നാൽ, ധനബിൽ പാസാകുന്നതുവരെ ഇവർക്ക് ശമ്പളം ലഭിക്കില്ല. 17 യു.എസ് ഇൻറലിജൻസ് ഏജൻസികളെ ബാധിക്കില്ല. നീതിന്യായവകുപ്പിലെ ലക്ഷത്തിലേറെ ജീവനക്കാരിൽ ഭൂരിപക്ഷവും ജോലിക്കെത്തും.
സാമൂഹികസുരക്ഷവിഭാഗം, വ്യോമഗതാഗതം തുടങ്ങിയ അവശ്യ സേവനമേഖലകൾക്ക് പ്രവർത്തിക്കാൻ ഫണ്ട് ലഭിക്കും. യു.എസ് പോസ്റ്റൽ സർവിസസ് പ്രവർത്തിക്കും. ഗതാഗതവകുപ്പിലെ പകുതിയോളം ജീവനക്കാർ ജോലിക്കെത്തും. ചില ദേശീയപാർക്കുകളും മൃഗശാലകളും മ്യൂസിയങ്ങളും തിങ്കളാഴ്ച മുതൽ അടച്ചിടേണ്ടിവരും.
2013ലെ ‘ഷട്ട് ഡൗണി’ൽ വാഷിങ്ടൺ നിവാസികൾക്കാണ് ഏറെ ദുരിതമുണ്ടായത്. എന്നാൽ, ഇത്തവണ നഗരവാസികളുടെ ഒരു സേവനവും നിലക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.