വിവാദങ്ങളിൽ മുങ്ങിക്കുളിച്ച പ്രചാരണം
text_fieldsന്യൂയോർക്ക്: വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ട പ്രചാരണമാണ് ഇത്തവണ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തെ ബാധിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾക്കു പകരം സ്ഥാനാർത്ഥികളുടെ സ്വകാര്യജീവിതമാണ് പൊതുവേദികളിൽ ചർച്ചയായത്. ലാറ്റിനമേരിക്കൻ കുടിയേറ്റക്കാരേയും മുസ്ലിംകളേയും അധിക്ഷേപിച്ച് ട്രംപാണ് വിവാദത്തിെൻറ ആദ്യ വെടിപൊട്ടിച്ചത്. തുടർന്നങ്ങോട്ട് ട്രംപിനെതിരായ ലൈംഗികാരോപണങ്ങളും, ഹിലരിക്കെതിരായ ഇമെയിൽ വിവാദവും പ്രചാരണ വേദികളിൽ അരങ്ങുതകർത്തു. പ്രചാരണ കോലാഹലങ്ങളിലെ ആരോപണ പ്രത്യാരോപണങ്ങൾ രസം ചോരാതെ ലോക മാധ്യമങ്ങൾ കൊണ്ടാടി എന്നതാണ് യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ വേറിട്ടുനിർത്തുന്നത്.
വിവാദ പ്രസ്താവനകൾ വിനോദമാക്കി മാറ്റുകയായിരുന്നു ട്രംപ്. ന്യൂയോർക്കിലെ ഫിഫ്ത് അവന്യുവിൽ എന്നിക്കൊരാളെ കൊല്ലാനുണ്ടെന്നു വരെ അദേഹം പറഞ്ഞു. ട്രംപ് സ്വഭാവ സ്ഥിരതയില്ലാത്ത വികാരജീവിയാണെന്നാണ് പ്രസിഡണ്ട് ഒബാമ വിശേഷിപ്പിച്ചത്. പ്രചാരണം വിവാദങ്ങളിൽ ചുിറ്റിത്തിരിഞ്ഞപ്പോൾ ഒബാമ ഭരണത്തിനു കീഴിൽ അമേരിക്ക കൈവരിച്ച പുരോഗതിയോ ഭാവിയിൽ നേരിടുന്ന വെല്ലുവിളികളോ ഡെമോക്രാറ്റുകളും ചർച്ച ചെയ്യാതെപോയി. ട്രംപിനെ വിമർശിക്കുക എന്ന ഒരൊറ്റ അജണ്ടയിലേക്ക് അവരുടെ പ്രചാരണം ചുരുങ്ങി.
ഡോണാൾഡ് ട്രംപ് റിപ്ബളിക്കൻ സ്ഥാനാർഥിയായപ്പോൾ തന്നെ രാഷ്ട്രീയ നിരീക്ഷകരിൽ അത് കൗതുകം സൃഷ്ടിച്ചിരുന്നു. അമേരിക്കൻ രാഷ്ട്രീയവുമായി കാര്യമായി ബന്ധമൊന്നുമില്ലാതിരുന്ന ബഹുരാഷ്ട്ര വ്യവവസായി ആയിരുന്നു ട്രംപ്. അദ്ദേഹത്തിന് അമേരിക്കയിലുടനീളം ടെലിവിഷൻ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ വ്യവസായ സംഭരങ്ങളുണ്ടായിരുന്നു. രാഷ്ട്രീയമായി ബന്ധമില്ലാത്തെ ട്രംപ് എങ്ങനെ അമേരിക്കയെ നയിക്കുമെന്നാണ് പ്രധാനമായും ഡെമോക്രാറ്റുകൾ ഉയർത്തിയ ചോദ്യം. ഹിലരിയാകെട്ട രാഷ്ട്രീയത്തിൽ പയറ്റിതെളിഞ്ഞ സ്ഥാനാർത്ഥി. 2008ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി ഒബാമക്കെതിരെ മൽസരിച്ചത് ഹിലരിയായിരുന്നു. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറിയായി നാല് വർഷത്തോളം പ്രവർത്തിച്ച പാരമ്പര്യവും അവർക്കുണ്ടായിരുന്നു.
പ്രചാരണത്തിെൻറ അവസാന ഘട്ടത്തിലാണ് ട്രംപിനെതിരായ ലൈംഗികാരോപണങ്ങൾ പുറത്തു വരുന്നത്. അമേരിക്കയിലെ ഏതാനും മോഡലുകൾ ട്രംപ് ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് രംഗതെത്തി. പോൺ താരങ്ങളും ഇക്കുട്ടത്തിലുണ്ടായിരുന്നു . ഇതുംകൂടിയായതോടെ ട്രംപിനെതിരെ അതി ശക്തമായി ഡെമോക്രാറ്റുകൾ രംഗതെത്തി. ഇതോടെ അഭിപ്രായ സർവേകൾ ഹിലരി ക്ളിൻറെൻറ മുന്നേറ്റം പ്രവചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.