ട്രംപിനിത് ഹിതപരിശോധന; ആകാംക്ഷയോടെ ലോകം
text_fieldsവാഷിങ്ടൺ: പ്രസിഡേൻറാ പ്രധാനമന്ത്രിയോ ഭരണത്തലവനായുള്ള രാജ്യത്ത് അവർ കാലാവധി തികക്കും മുമ്പ് പാർലമെൻറ് പിരിച്ചുവിട്ട് പ്രഖ്യാപിക്കുന്നതാണ് ഇടക്കാല തെരഞ്ഞെടുപ്പ്. എന്നാൽ, യു.എസിൽ അങ്ങനെയല്ല. പാർലമെൻറിെൻറ (കോൺഗ്രസ്) ഇരുസഭകളിലെ അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് അവിടെ തെരഞ്ഞെടുപ്പ്.
ചൊവ്വാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ച് ഒരു ഹിതപരിശോധനയാണ്. രണ്ടുവർഷത്തെ ഭരണം ജനങ്ങൾ സ്വീകരിച്ചുവോ എന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിത്. ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ കോൺഗ്രസ് അംഗമാകാനും സാധ്യതയുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിലാണ് ഇൽഹാൻ ഉമറും റാഷിദ താലിബും ജനവിധി തേടുന്നത്. മലയാളിയായ പ്രമീള ജയപാലും മത്സരരംഗത്തുണ്ട്.
വോെട്ടടുപ്പ് എങ്ങനെ
രണ്ടു വർഷം കൂടുേമ്പാഴുള്ള നവംബർ ആറിനാണ് യു.എസിൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ജനപ്രതിനിധി സഭയെന്നറിയപ്പെടുന്ന ഹൗസ് ഒാഫ് റെപ്രസേൻററ്റിവ്സിൽ 435 അംഗങ്ങളാണുള്ളത്. രണ്ടു വർഷമാണ് കോൺഗ്രസിെൻറ കാലാവധി. ഹൗസ് ഒാഫ് കോമൺസ് എന്നറിയപ്പെടുന്ന സെനറ്റിൽ 100 അംഗങ്ങളാണ് ഉള്ളത്. ആറുവർഷമാണ് ഒരംഗത്തിെൻറ കാലാവധി. ഒാരോ രണ്ടുവർഷം കൂടുേമ്പാഴും മൂന്നിലൊന്ന് അംഗങ്ങൾ പദവിയൊഴിയും. ഹൗസിലെ മുഴുവൻ അംഗങ്ങളെയും സെനറ്റിലെ 35 സീറ്റിലേക്കും 39 ഗവർണർമാരെ തെരഞ്ഞെടുക്കാനുമാണ് ചൊവ്വാഴ്ച വോെട്ടടുപ്പ് നടക്കുന്നത്. സെനറ്റിൽ ഒരു സംസ്ഥാനത്തിന് രണ്ട് പ്രതിനിധികളുണ്ടാകും. 50 സംസ്ഥാനങ്ങളെ ജനസംഖ്യക്ക് ആനുപാതികമായാണ് ഹൗസ് അംഗങ്ങളെ നിശ്ചയിക്കുന്നത്.
ആർക്കാവും ഭൂരിപക്ഷം
സെനറ്റിലും ഹൗസ് ഒാഫ് റെപ്രസേൻററ്റിവ്സിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. പരാജയം ട്രംപിനെ സംബന്ധിച്ചിടത്തോളം മുേന്നാട്ടുള്ള വഴിയിൽ കീറാമുട്ടിയാകും. ഏറ്റവും പുതിയ സർവേ റിപ്പോർട്ടനുസരിച്ച് അധോസഭയായ ഹൗസ് ഒാഫ് റെപ്രസേൻററ്റിവ്സിൽ ഡെമോക്രാറ്റുകളും ഉപരിസഭയായ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിയും മേൽക്കൈ നേടുമെന്നാണ് റിപ്പോർട്ട്. 3.2 കോടി ആളുകളാണ് വിധി നിർണയിക്കുന്നത്.
ഫലം പ്രസിഡൻറിനെ ബാധിക്കുേമാ
ഇടക്കാല തെരഞ്ഞെടുപ്പിെൻറ ഫലം പ്രസിഡൻറിനെ ബാധിക്കില്ല. എന്നാൽ, രണ്ടു വർഷം കഴിഞ്ഞ് നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് എന്തായിരിക്കും എന്നതിെൻറ സൂചനയാണത്. സെനറ്റിലും കോൺഗ്രസിലും ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ പാർലമെൻറിെൻറ അനുമതി ആവശ്യമുള്ള വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാൻ പ്രസിഡൻറ് ബുദ്ധിമുട്ടും. കോൺഗ്രസിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡൻറിനെ കുറ്റവിചാരണ ചെയ്യാനുള്ള അധികാരം ലഭിക്കും.
ഇപ്പോഴത്തെ സീറ്റ് നില
ഹൗസ് ഒാഫ് റെപ്രസേൻററ്റിവ്സിൽ ഭൂരിപക്ഷത്തിന് 218 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 241ഉം ഡെമോക്രാറ്റിക് പാർട്ടിക്ക് 194ഉം അംഗങ്ങളെയാണ് ലഭിച്ചത്.
പ്രധാന വിഷയങ്ങൾ
ഇറാൻ ഉപരോധം, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നീ വിഷയങ്ങളാണ് നിർണായകമാവുക. കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മംെകാണ്ട് ലഭിക്കുന്ന പൗരത്വം എക്സിക്യൂട്ടിവ് ഉത്തരവിലൂടെ തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് യു.എസിനെ ലക്ഷ്യംവെക്കുന്ന അഭയാർഥിസംഘം കാരവൻ എന്നാണ് അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.