ഭ്രാന്തനായ കിം വലിയ പരീക്ഷ നേരിടേണ്ടി വരും; ഭീഷണിയുമായി ട്രംപ്
text_fieldsവാഷിങ്ടൺ: ഭ്രാന്തനായ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ ഇതുവരെ നേരിട്ടിട്ടില്ലാത്ത പരീക്ഷ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ട്വിറ്റിലൂടെയാണ് ഉത്തരകൊറിയക്കെതിരെയും കിം ജോങ് ഉന്നിനെതിരെയും ഡോണൾഡ് ട്രംപ് വീണ്ടും രൂക്ഷ വിമർശനങ്ങളുമായി .
ആളുകളെ പട്ടിണിക്കിടാനും കൊല്ലാൻ പോലും മടിക്കാത്തയാളാണ് ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ. ഇതുവരെ നേരിട്ടില്ലാത്ത വലിയ പരീക്ഷണങ്ങൾ ഉന്നിന് നേരിടേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
മാനിസിക വിഭ്രാന്തിയുള്ള ട്രംപിെൻറ ഭീഷണിക്ക് അമേരിക്ക കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു. ഉത്തരകൊറിയയെ തകർക്കുമെന്ന അമേരിക്കയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രൂക്ഷമായ വിമർശനങ്ങളുമായി കിം രംഗത്തെത്തിയത്. യു.എൻ പൊതുസഭയിലെ ട്രംപിെൻറ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.