മെക്സികോയിൽ ഇടത് മുന്നേറ്റം:ആൻഡ്രസ് ലോപസ് ഒബ്രദോർ പ്രസിഡൻറ്
text_fieldsമെക്സികോ സിറ്റി: വടക്കെ അമേരിക്കൻ രാജ്യമായ മെക്സികോയിൽ പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിലേക്ക്. ഞായറാഴ്ച നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായ ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രദോർ വിജയിച്ചു. ദേശീയതലത്തിലെ വോട്ടുകളുടെ ‘അതിവേഗ എണ്ണൽ’ പൂർത്തിയായശേഷം ഒൗദ്യോഗികവൃത്തങ്ങളാണ് ആംലോ എന്നറിയപ്പെടുന്ന ലോപസ് ഒാബ്രദോറിെൻറ വിജയം പ്രഖ്യാപിച്ചത്.
53 ശതമാനം വോട്ടുകളാണ് ഒബ്രദോർ നേടിയത്. അഴിമതിക്കും രാജ്യത്തെ മയക്കുമരുന്ന് മാഫിയകളിൽനിന്ന് സുരക്ഷയും വാഗ്ദാനം ചെയ്താണ് ഇദ്ദേഹം പ്രചാരണ രംഗത്തിറങ്ങിയത്. നേരത്തേ എക്സിറ്റ് പോൾ ഫലങ്ങളും ഒബ്രദോറിെൻറ വിജയം പ്രവചിച്ചിരുന്നു.രാജ്യത്തിെൻറ ഭരണഘടനയും നിയമവും അനുശാസിക്കുന്ന രീതിയിൽ ഭരണതലത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഒബ്രദോർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് മൂന്നാമൂഴത്തിൽ ഇദ്ദേഹം വിജയിയായത്. ഇദ്ദേഹത്തിെൻറ പ്രധാന എതിരാളികളായ ഭരണകക്ഷിയുടെ ജോസ് അേൻറാണിയോ മിയാഡും റിക്കാർദോ അനായയും പരാജയം സമ്മതിച്ചിട്ടുണ്ട്. നേരത്തേ മെക്സികോ സിറ്റി മേയറായിരുന്നു ഒബ്രദോർ. 2006ൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇദ്ദേഹം മേയർ പദവി ഒഴിഞ്ഞത്. ദേശീയതയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോളം കടുത്ത നിലപാടുള്ളയാളാണ് ഒബ്രദോറെന്ന് വിമർശനമുണ്ട്.
എന്നാൽ, എല്ലാവരെയും ഉൾക്കൊണ്ടുള്ള മികച്ച ഭരണമാണ് തെൻറ ലക്ഷ്യമെന്ന് ഫലം പുറത്തുവന്ന ശേഷം അദ്ദേഹം പറഞ്ഞു. ഒബ്രദോറിെൻറ വിജയത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അഭിനന്ദനം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ മെക്സികോയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ നടക്കുന്ന അക്രമങ്ങളിൽ 145ലേറെ പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ തെരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്. സ്ഥാനാർഥികളും രാഷ്ട്രീയ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പു ദിവസവും കൊലപാതകമുണ്ടായി. രാഷ്ട്രീയ കൊലകൾക്കു പുറമെ മാഫിയസംഘങ്ങളും മറ്റും തമ്മിലുള്ള ഏറ്റുമുട്ടലിലും നിരവധിപേർ വധിക്കപ്പെടുന്നുണ്ട്. കഴിഞ്ഞവർഷം രാജ്യത്ത് 25,000 കൊലപാതകങ്ങൾ നടന്നതായാണ് സർക്കാറിെൻറ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.