അർജൻറീനയിൽ കോവിഡ് ബാധിതർ ലക്ഷം കടന്നു
text_fieldsബ്യുനസ് ഐറിസ്: അർജൻറീനയിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കടന്നു. ഇന്ന് 2657 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 1,00166 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
700ലേറെ പേർ ഗുരുതരാവസ്ഥയിലാണ്. 1845 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. മാർച്ച് മുതലാണ് ഇവിടെ ലോക്ഡൗൺ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഈ ആഴ്ചയുടെ തുടക്കത്തിൽ 8000ത്തിൽപരം ആയിരുന്നു അർജൻറീനയിലെ കോവിഡ് ബാധിതർ.
കോവിഡ് വ്യാപകമായതിെ ൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം അവസാനത്തോടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിൽ ലോക്ഡൗൺ കർശനമാക്കിയിരുന്നു. ജൂലൈ ഒന്നു മുതലാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലായത്. ഇത് ജൂലൈ 17 വരെ നീണ്ടു നിൽക്കുമെന്ന് അർജൻറീന പ്രസിഡൻറ് ആൽബർട്ടോ ഫെർണാണ്ടസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.