ഏഷ്യക്കാരനായ ഡോക്ടറെ യുനൈറ്റഡ് എയർലൈൻസിൽ നിന്നും വലിച്ചിഴച്ച് പുറത്താക്കി VIDEO
text_fieldsന്യൂയോർക്ക്: യുനൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്ന് ഏഷ്യക്കാരനായ യാത്രക്കാരനെ വലിച്ചിഴച്ച് പുറത്തിട്ടു. സീറ്റിൽ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയ യാത്രികെൻറ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കണ്ണട ഒടിയുകയും വസ്ത്രം സ്ഥാനം തെറ്റിയ നിലയിലുമായിരുന്നു. വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് സംഭവത്തിെൻറ ദൃശ്യം പകർത്തി ഒാൺലൈനിൽ പോസ്റ്റ് ചെയ്തത്. ചികാഗോ ഒഹരെ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.
വിമാനത്തിൽ സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്കിങ് ചെയ്തയാളെയാണ് പുറത്താക്കിയത്. സംഭവത്തെ കുറിച്ച് സഹയാത്രികർ പറയുന്നതിങ്ങനെ. സിറ്റിങ് സീറ്റ് കഴിഞ്ഞും ബുക്ക് െചയ്തവർ നാലു പേരുണ്ടായിരുന്നു. നാലുപേരിൽ ഒരാളോട് തനിയെ ഒഴിയാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ആരും തയാറായില്ല. തുടർന്ന് ഏഷ്യക്കാരനായ ഡോക്ടറെ ഒഴിവാക്കാൻ വിമാനത്തിലെ ജീവനക്കാർ തീരുമാനമെടുക്കുകയായിരുന്നു. സ്വയം ഒഴിയാൻ തയാറാകാത്ത അദ്ദേഹത്തെ ജീവനക്കാർ വലിച്ചിഴച്ച് പുറത്താക്കി. എന്നാൽ തിരിച്ച് കാബിനിലേക്ക് തന്നെ ചോരയൊഴുകുന്ന മുഖവുമായി വന്ന അദ്ദേഹം തനിക്ക് എത്രയും പെെട്ടന്ന് വീട്ടിലെത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷേ, വിമാനത്തിലെ ജീവനക്കാർ യാത്രചെയ്യാൻ അനുവദിച്ചില്ല.
അതേസമയം, കമ്പനിയുടെ സി.ഇ.ഒ ഒാസ്കർ മനാസ് ജീവനക്കാർക്ക് നൽകിയ കത്തിൽ യാത്രക്കാരനോട് പെരുമാറിയ വിധത്തിൽ മാപ്പു പറയുന്നില്ല. സുരക്ഷാ ജീവനക്കാരെ അനുസരിച്ചിെല്ലന്ന ആരോപണവും യാത്രക്കാരനെതിരെ ഉന്നയിക്കുന്നുണ്ട്. ജീവനക്കാർക്ക് ഉറച്ച പിന്തുണയും സി.ഇ.ഒ നൽകുന്നു. മാത്രമല്ല, സംഭവത്തിൽ നിന്ന് കമ്പനിക്ക് ഒരു കാര്യം പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സി.ഇ.ഒ ഒാവർ ബുക്കിങ് നടത്തിയവരെ ഒഴിവാക്കുന്നതിനായി വളണ്ടിയർമാരെ തേടേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
ഇത്തരക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കാതിരിക്കുേമ്പാൾ അവർ പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്യും. ഇവരെ കൈകാര്യം ചെയ്യാൻ വളണ്ടിയർമാരെ ആവശ്യമാണെന്നും സി.ഇ.ഒ വിശദീകരിക്കുന്നു. ചികാഗോ ഏവിയേഷൻ വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹം അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ നടപടി എടുക്കുമെന്ന് ഏവിയേഷൻ വിഭാഗം അറിയിച്ചു.
ബുക്ക് ചെയ്ത സീറ്റ് ഒഴിയാൻ യാത്രക്കാർ തയാറല്ലെങ്കിൽ വിമാനത്തിൽ കയറുന്നതിൽ നിന്നും അവരെ തടയാൻ സാധിക്കില്ലെന്ന് യു.എസ്. ട്രാൻസ്പോർേട്ടഷൻ വിഭാഗം അറിയിച്ചു. കമ്പനിയാണ് സംഭവത്തിന് ഉത്തരവാദിയെന്നും കൂടുതൽ ബുക്കിങ് നടത്തിയവരെ ഉൾക്കൊള്ളിക്കാൻ സംവിധാനം കണ്ടെത്തേണ്ടത് കമ്പനിയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.