യു.എസ് അറ്റോണി ജനറൽ രാജിവെച്ചു
text_fieldsവാഷിങ്ടൺ: യു.എസ് അറ്റോണി ജനറൽ ജെഫ് സെഷൻസ് രാജിവെച്ചു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിർദേശപ്രകാരമാണ് സെഷൻസ് രാജി സമർപ്പിച്ചരിക്കുന്നത്. ഒരു പേജുള്ള രാജിക്കത്താണ് സെഷൻസ് നൽകിയിരിക്കുന്നത്. ട്രംപിെൻറ അഭ്യർഥന മാനിച്ച് രാജിവെക്കുന്നുവെന്ന് സെഷൻസ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അറ്റോണി ജനറലായി മാത്യു വിറ്റേക്കറെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. സെഷൻസിന് നന്ദി അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. അറ്റോണി ജനറൽ പദവിയിലേക്കുള്ള സ്ഥിരനിയമനം പിന്നീട് ഉണ്ടാവുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ റിപബ്ലിക്കൻ പാർട്ടിക്ക് മേധാവിത്വം നഷ്ടമായതിന് പിന്നാലെയാണ് ജെഫ് സെഷൻസിെൻറ രാജി ഉണ്ടായിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.