യു.എസിൽ മുസ്ലിം സാമൂഹിക പ്രവർത്തകയെ വിമാനത്താവളത്തിൽ തടഞ്ഞു
text_fieldsസിഡ്നി: പ്രമുഖ ആസ്ട്രേലിയൻ മുസ്ലിം സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ യാസ്മിൻ അബ്ദുൽ മജീദിനെ യു.എസിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി.
യുവാക്കളുടെയും വനിതകളുടെയും മറ്റ് ഭാഷ-സാംസ്കാരിക ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അവരെ മൂന്ന് മണിക്കൂറിലധികം വിമാനത്തിൽ തടഞ്ഞുവെ
ച്ചു. പെൻ ഇൻറർനാഷനൽ എന്ന സംഘടന ഒാൺലൈനിൽ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നടക്കുന്ന ചർച്ചയിൽ പെങ്കടുക്കാൻ ന്യൂയോർക്കിൽ എത്തിയപ്പോഴാണ് സംഭവം.
തെൻറ ഫോണും പാസ്പോർട്ടും പിടിച്ചെടുത്ത ഉദ്യോഗസ്ഥർ വിസ റദ്ദാക്കിയതായും അവർ പറഞ്ഞു. വിസയുമായി ബന്ധപ്പെട്ട തീരുമാനം യു.എസ് സർക്കാറിേൻറതാണെന്നും കാരണം എന്താണെന്നറിയില്ലെന്നും ആസ്ട്രേലിയൻ മന്ത്രി അലൻ ടഡ്ജ് പ്രതികരിച്ചു. സുഡാനിൽ ജനിച്ച യാസ്മിൻ 1992ലാണ് ആസ്ട്രേലിയയിലേക്ക് കുടിയേറിയത്. മെക്കാനിക്കൽ എൻജിനീയറായ അവർക്ക് ക്വീൻസ്ലൻഡ് സർക്കാർ നൽകുന്ന യങ് ആസ്ട്രേലിയൻ ഒാഫ് ദ ഇയർ അവാർഡ് ലഭിച്ചിട്ടുണ്ട്. അവർ കഴിഞ്ഞ വർഷം ലണ്ടനിലേക്ക് മാറിത്താമസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.