സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അപകടകരം –ഒബാമ
text_fieldsവാഷിങ്ടൺ: സമൂഹമാധ്യമങ്ങളുടെ നിരുത്തര വാദപരമായ ഉപയോഗത്തെ വിമർശിച്ച് യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമ. സങ്കീർണമായ പ്രശ്നങ്ങളെ ഇത്തരം പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ വികലമാക്കപ്പെടുമെന്നും തെറ്റായ വിവരങ്ങൾ പരത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ ഹാരി രാജകുമാരൻ ഒബാമയുമായി ബി.ബി.സി ചാനലിനുവേണ്ടി നടത്തിയ അഭിമുഖത്തിലാണ് ഒമാബയുടെ പരാമർശം.
അധികാരത്തിലിരിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ സൂക്ഷ്മതയോടെ കൈമാറണം. അല്ലെങ്കിൽ ജനങ്ങൾ വാക്കുകൾ വളച്ചൊടിക്കുമെന്നും ഒബാമ പറഞ്ഞു. പിൻഗാമിയായ ഡോണൾഡ് ട്രംപിനെ പരോക്ഷമായി വിമർശിച്ച ഒബാമ അദ്ദേഹത്തിെൻറ പേര് ഒരിടത്തും പരാമർശിച്ചില്ല. ട്വിറ്ററിൽ സജീവമായി സന്ദേശങ്ങൾ കൈമാറുന്നയാളാണ് ട്രംപ്. ഇൻറർനെറ്റ് ഉപയോഗത്തിെൻറ അപകടമെന്താണെന്നാൽ യാഥാർഥ്യം അറിയുന്നവരാകില്ല പ്രതികരിക്കുക, അവർ തങ്ങൾക്കു കിട്ടിയ വിവരത്തിൽ ഉറച്ചുനിൽക്കും. ഭാവിയിൽ ജനങ്ങൾ വസ്തുതകളെ തള്ളിക്കളയുകയും തങ്ങളുടെ കാഴ്ചപ്പാടുകൾ മാത്രം വായിക്കാനും അറിയാനും ശ്രമിക്കുമെന്നും ഒബാമ സൂചിപ്പിച്ചു.
അതേസമയം, അധികാരക്കൈമാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് എല്ലാ ജോലികളും ഇപ്പോഴും പൂർത്തിയാകാതെ കിടക്കുന്നു എന്ന മറുപടിയാണ് ഒബാമ നൽകിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് ഹാരി രാജകുമാരൻ ബി.ബി.സിയിൽ പരിപാടി അവതരിപ്പിച്ചത്. മികച്ച വ്യക്തിത്വങ്ങളുമായി നടത്തുന്ന അഭിമുഖപരിപാടിയിൽ പെങ്കടുക്കുന്ന അഞ്ചാമത്തെയാളാണ് ഒബാമ.
താൻ കുറെ പേരുമായി അഭിമുഖം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും രസകരമായ അഭിമുഖം വേറെയുണ്ടായിട്ടില്ലെന്ന് അഭിമുഖത്തിന് ശേഷം ഹാരി രാജകുമാരൻ പറഞ്ഞു.
സായുധ സേന, മാനസികാരോഗ്യം, യുവജനങ്ങളുടെ കുറ്റകൃത്യങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഹാരിയുടെ പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.