ജാരദ് കുഷ്നറുടെ കുടുംബം വെട്ടിൽ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്നറിെൻറ കുടുംബാംഗങ്ങൾ നിേക്ഷപകരെ ആകർഷിക്കുന്നതിന് ചൈനയിൽ പരിപാടി സംഘടിപ്പിച്ച സംഭവം വിവാദത്തിൽ.
ശനിയാഴ്ച ബെയ്ജിങ്ങിൽ ചൈനീസ് നിക്ഷേപകരുടെ ശ്രദ്ധ നേടാനായി തയാറാക്കിയ പരിപാടിയിൽ കുഷ്നറിെൻറ സഹോദരി നിക്കോൾ കുഷ്നർ മെയെർ ആണ് പെങ്കടുത്തത്. ന്യൂജഴ്സിയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിെൻറയും മറ്റു രണ്ടു കെട്ടിടങ്ങളുടെയും പ്രവർത്തനത്തിന് നിേക്ഷപം നടത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. പദ്ധതിക്കായി 5,00,000 ഡോളറോളം രൂപ നിക്ഷേപിക്കുന്നവർക്ക് യു.എസ് വിസ വാഗ്ദാനം ചെയ്തതായി പരിപാടിയിൽ പെങ്കടുത്ത നൂറോളം പേർ പറഞ്ഞു. പണം നൽകി വിസ ലഭിക്കുന്ന ഇ.ബി.5 ഇമിഗ്രൻറ് ഇൻവെസ്റ്റർ പദ്ധതി പ്രകാരമാണ് നിക്ഷേപകർക്ക് യു.എസിലെത്താനാവുക.
മെയെർ വൈറ്റ് ഹൗസിലെ ജാരദ് കുഷ്നറുടെ പദവി ദുരുപയോഗിക്കുകയായിരുന്നുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. തെൻറ സഹോദരനായ ജാരദ് കുഷ്നർ 2008ൽ കുടുംബ കമ്പനിയിൽ സി.ഇ.ഒ ആയി ചേരുകയും പിന്നീട് ട്രംപ് ഭരണകൂടത്തിെൻറ ഭാഗമാകുന്നതിന് വാഷിങ്ടണിലേക്ക് പോകുകയുമായിരുന്നു എന്ന് പരിപാടിക്കിടെ മെെയർ പറഞ്ഞു.
ഇ.ബി.5 ഇമിഗ്രൻറ് ഇൻവെസ്റ്റർ പദ്ധതിയിൽ പ്രധാന തീരുമാനമെടുത്തത് ട്രംപ് ആണെന്ന് കാണിക്കുന്ന ചിത്രങ്ങളും പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു. 5,00,000 ഡോളർ നിക്ഷേപിക്കൂ, യു.എസിലേക്ക് കുടിയേറൂ എന്ന് പരിപാടിയുടെ ലഘുലേഖയിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വിസക്കായി ചൈനയിൽനിന്ന് നിരവധി അപേക്ഷകളാണ് ലഭിച്ചിരുന്നത്. സംഭവം ട്രംപ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയതായാണ് സൂചന. ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ പ്രധാന പങ്കുവഹിച്ചത് കുഷ്നറാണെന്ന് വാദമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.