റൂസ്വെൽറ്റിെൻറ പ്രതിമ നീക്കണമെന്ന് നാച്വറൽ ഹിസ്റ്ററി മ്യൂസിയം
text_fieldsബാൾട്ടിമോർ: ന്യൂയോർക്കിലെ പ്രശസ്തമായ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിെൻറ പ്രധാന കവാടത്തിൽ സ്ഥാപിച്ച മുൻ പ്രസിഡൻറ് തിേയാഡാർ റൂസ്വെൽറ്റിെൻറ പ്രതിമ മാറ്റണമെന്ന ആവശ്യവുമായി മ്യൂസിയം അധികൃതർ സിറ്റി മേയറെ സമീപിച്ചു. പ്രതിമ വർണവെറിയുടെ പ്രതീകമാണെന്നാണ് ആരോപണം. മ്യൂസിയം അധികൃതരുടെ ആവശ്യത്തോട് ന്യൂയോർക് മേയർ അനുകൂലമായാണ് പ്രതികരിച്ചത്.
കറുത്തവരായ ആഫ്രിക്കൻ വംശജരും തദ്ദേശീയരും അടിമകളാണെന്ന ചിന്ത പങ്കുവെക്കുന്നതാണ് പ്രതിമയെന്നും ഇത് മാറ്റേണ്ട ശരിയായ സമയം ഇതാണെന്നും സിറ്റി മേയർ ഡി ബ്ലാസിയോ പറഞ്ഞു. പ്രഥമ അമേരിക്കൻ പ്രസിഡൻറ് ജോർജ് വാഷിങ്ടണിെൻറ പ്രതിമയും പ്രതിഷേധക്കാർ വികൃതമാക്കി. വടക്കുപടിഞ്ഞാറൻ ബാർട്ടിമോറിലെ ഡ്രൂയിഡ് ഹിൽ പാർക്കിൽ സ്ഥാപിച്ച പ്രതിമയിൽ ചുവന്ന പെയിൻറുപയോഗിച്ച് 'വംശീയത നശിക്കട്ടെ' എന്ന മുദ്രാവാക്യം എഴുതിച്ചേർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.