സയ്യിദ് സലാഹുദ്ദീനെ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു
text_fieldsവാഷിങ്ടൺ: കശ്മീരിലെ ഹിസ്ബുൽ മുജാഹിദീൻ സംഘത്തലവൻ സയ്യിദ് മുഹമ്മദ് യൂസുഫ് ഷാ എന്ന സയ്യിദ് സലാഹുദ്ദീനെ യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചു. നടപടി ഇന്ത്യ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും നേരിടുന്ന തീവ്രവാദം തടയാൻ ഒരുമിക്കുമെന്നതാണ് ഇതിലൂടെ തെളിയുന്നതെന്നും ഇന്ത്യ പ്രതികരിച്ചു. യു.എസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ പട്ടികയിലാണ് സയ്യിദ് സലാഹുദ്ദീനെ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈറ്റ്ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചർച്ച നടത്തുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു യു.എസ് വിദേശകാര്യമന്ത്രാലയത്തിെൻറ തീരുമാനം. യു.എസ് പൗരന്മാർക്ക് സലാഹുദ്ദീനുമായുള്ള സാമ്പത്തികമുൾപ്പെടെയുള്ള എല്ലാ ഇടപാടുകളും നിരോധിച്ചതായും ഉത്തരവിലുണ്ട്. കശ്മീരിൽ നിരവധി ആക്രമണങ്ങൾ നടത്തിയ സലാഹുദ്ദീൻ താഴ്വരയെ ഇന്ത്യൻ സേനയുടെ ശ്മശാനമാക്കി മാറ്റുമെന്നു ഭീഷണി മുഴക്കിയിരുന്നു.
തീരുമാനം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമാണെന്നു വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ല പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇന്ത്യ എന്നും എതിർത്തിരുന്നു. യു.എസും ഇന്ത്യയും തീവ്രവാദ ഭീഷണികൾ നേരിടുന്നവരാണ്. തീവ്രവാദത്തെ ഒരുമിച്ചുനിന്ന് എതിർക്കാൻ ഇരുരാജ്യങ്ങളും തയാറാണ്. തീവ്രവാദത്തിന് അതിരുകളില്ലെന്നാണു യു.എസിെൻറ നടപടിയിൽ വ്യക്തമായതെന്നും ഗോപാൽ ബഗ്ല പറഞ്ഞു.
പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 71കാരനായ സലാഹുദ്ദീൻ കശ്മീർ ബുദ്ഗാമിലെ സോയ്ബഗിലാണ് ജനിച്ചത്. ഹിസ്ബുൽ മുജാഹിദീനിൽ ചേരാൻ 43ാം വയസിൽ പാക് അധീന കശ്മീരിലേക്ക് കുടിയേറുകയായിരുന്നു. ഇയാൾെക്കതിരെ ഇൻറർപോളിെൻറ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്. കശ്മീരിൽ തീവ്രവാദികൾ ഉണ്ടാക്കിയ എൻ.ജി.ഒകൾക്ക് ഭീകരവാദഫണ്ട് നൽകിയെന്നതടക്കം നിരവധി കേസുകളിലും പ്രതിയാണ്. കരിനിയമമായ യു.എ.പി.എ പ്രകാരം നിരോധിത സംഘടനയാണ് ഹിസ്ബുൽ മുജാഹിദീൻ.
അതേസമയം, സലാഹുദ്ദീനെ ഭീകരവാദി പട്ടികയിൽപ്പെടുത്തിയതിനെ അപക്വവും അപരിഷ്കൃതവുമായ നടപടിയെന്ന് യുനൈറ്റഡ് ജിഹാദ് കൗൺസിൽ (യു.ജെ.സി)വിശേഷിപ്പിച്ചു. ജമ്മു-കശ്മീരിൽ സജീവമായ 13 തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയാണ് സലാഹുദ്ദീൻ തലവനായ യു.ജെ.സി. കശ്മീരിെൻറ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും കൗൺസിൽ വക്താവ് സയ്യിദ് സദഖത് ഹുസൈൻ പ്രസ്താവനയിൽ പറഞ്ഞു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെയാണ് അമേരിക്ക ആദ്യമായി ഇന്ത്യയിൽനിന്ന് ആേഗാള ഭീകരപ്പട്ടികയിൽപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.