ബോയിങ് വിമാനത്തിലെ തകരാർ എൻജിനീയർമാർ കണ്ടെത്തി; മാനേജ്മെൻറ് അറിഞ്ഞില്ല
text_fieldsവാഷിങ്ടൺ: സമീപകാലത്തെ രണ്ടു വലിയ വ്യോമയാന ദുരന്തങ്ങൾക്ക് കാരണമായ ബോയിങ് 737 മാക്സ് വിമാനത്തിലെ തകരാർ 2017ൽതന്നെ തിരിച്ചറിഞ്ഞിരുന്നതായി കമ്പനി സമ്മതിച്ചു. എൻ ജിനീയർമാർ കണ്ടെത്തിയ ഈ തകരാറിനെക്കുറിച്ച് ഒരു വർഷത്തിനുശേഷം ഇന്തോനേഷ്യയുടെ ലയൺ എയർ തകർന്നുവീഴുന്നതുവരെ മാനേജ്മെൻറ് അറിഞ്ഞിരുന്നില്ലത്രെ. 2018 ഒക്ടോബർ 29നുണ്ടായ അപകടത്തിൽ 189 പേരാണ് കൊല്ലപ്പെട്ടത്. വിമാനത്തിലെ പൈലറ്റ് വാണിങ് സിസ്റ്റത്തിലായിരുന്നു തകരാർ.
2016 ജനുവരിയിലാണ് ബോയിങ് കമ്പനിയുടെ 737 മാക്സ് സീരീസ് വിമാനങ്ങൾ പറന്നുതുടങ്ങിയത്. ഈവർഷം മാർച്ച് വരെ 393 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. ലോകത്തെ പ്രധാന വ്യോമയാന കമ്പനികളൊക്കെ ഈ സീരീസ് വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ലയൺ എയർ ദുരന്തത്തിനു പിന്നാലെ കഴിഞ്ഞ മാർച്ചിൽ ഇത്യോപ്യൻ എയർലൈൻ വിമാനവും തകർന്നുവീണതോടെയാണ് ഈ സീരീസിനെ സംബന്ധിച്ച് സംശയങ്ങൾ ഉയർന്നത്.
ഇത്യോപ്യൻ എയർലൈൻ അപകടത്തിൽ 157 പേർക്ക് ജീവഹാനിയുണ്ടായി. ഇതോടെ ലോകത്തെങ്ങുമുള്ള 737 മാക്സ് ഗണത്തിൽപെട്ട വിമാനങ്ങളൊക്കെ കമ്പനികൾ നിലത്തിറക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്നും വിവിധ വ്യോമയാന അതോറിറ്റികൾ മുന്നറിയിപ്പ് നൽകി. അമേരിക്കൻ വ്യോമയാന അതോറിറ്റി ഈ വിഷയത്തിൽ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.