മെലാനിയയുമായി തർക്കം; ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവിനെ ട്രംപ് നീക്കി
text_fieldsവാഷിങ്ടൺ: പ്രഥമ വനിത മെലാനിയ ട്രംപുമായി വഴക്കിട്ട ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവിനെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നീക്കി. വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥയായ മിറ റിക്കാർഡലിനെ പുറത്താക്കാൻ ചൊവ്വാഴ്ചയാണ് മെലാനിയ ആവശ്യപ്പെട്ടത്. പ്രഥമ വനിതയുടെ അസാധാരണ ആവശ്യം അംഗീകരിച്ച് ബുധനാഴ്ച ട്രംപ് ഉത്തരവിറക്കി.
ഒക്ടോബറിൽ നടന്ന ആഫ്രിക്കൻ സന്ദർശനത്തിനിടെയാണ് മെലാനിയയും റിക്കാർഡലും തമ്മിൽ തർക്കമുണ്ടായത്. വിമാനത്തിലെ സീറ്റ് സംബന്ധിച്ച വാക്കുതർക്കമാണ് കടുത്ത നടപടിയിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം.
താൻ വിശ്വാസത്തിലെടുക്കാത്ത ചില ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലുണ്ടെന്ന് മെലാനിയ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. റിക്കാർഡലിനെ പുതിയ സ്ഥാനത്തേക്ക് നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.