ആമസോൺ കാടുകളുടെ സംരക്ഷകനെ കൊള്ളക്കാർ വെടിവെച്ചുകൊന്നു
text_fieldsസാവോ പോളോ: ബ്രസീലിലെ ആമസോണ്‍ മഴക്കാടുകൾ സംരക്ഷിക്കാൻ ഇനി പൗലോ പൗലിനോ ഗ്വാജജാ രയില്ല. വനത്തിൽ അതിക്രമിച്ചു കടന്നവരുടെ വെടിയേറ്റ് പൗലിനോ(28) കൊല്ലപ്പെട്ടു. മാറ ൻഹാവോ പ്രവിശ്യയിലെ അറാറിബോയ ഗോത്രവർമേഖലയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന താ യ്നകി തെനെതെഹാറിന് മരംവെട്ടുകാരുടെ വെടിയേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
2012 ല്‍ പ്രകൃതി നശീകരണം ചെറുക്കാനായി രൂപവത്കരിച്ച ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് രണ്ടുപേരും. മരങ്ങൾ മുറിക്കാനായി കാട്ടിൽ അതിക്രമിച്ചു കയറുന്നവരെ ശത്രുക്കളായാണ് ഇവർ കണ്ടിരുന്നത്. കാടിനെ സംരക്ഷിക്കാൻ പലപ്പോഴും ആയുധങ്ങളുമായി ഉറങ്ങാതെ കാവലിരുന്നു. അടുത്തിടെ ഈ കാവൽസംഘത്തിൽ പെട്ട നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നുപേർ അറാറിബോയയിൽനിന്നാണ്. ഹീനമായ കൊലപാതകത്തിനുത്തരവാദികളായവെര നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ബ്രസീൽ നിയമമന്ത്രി സെർജിയോ മോറോ ട്വീറ്റ് ചെയ്തു.
4130 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അറാറിബോയയിൽ ഗ്വാജജാര,അവ തുടങ്ങി നിരവധി ഗോത്രവർഗവിഭാഗങ്ങളുണ്ട്. ബ്രസീലിലെ ഗോത്രവിഭാഗമായ 20,000ത്തോളം ജനസംഖ്യയുള്ള ഗ്വാജജാര എന്ന ഗോത്രത്തിെൻറ നേതാവായിരുന്നു പൗലിനോ.
ഈയടുത്ത് ആമസോണ്‍ വനത്തിലുണ്ടായ വനനശീകരണത്തിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു പൗലിനോയുടെ ഗോത്രവിഭാഗം നടത്തിയത്. ബ്രസീൽ പ്രസിഡൻറ് ജെയര്‍ ബൊൽസൊനാരോ ആണ് ആമസോൺ മഴക്കാടുകൾ വെട്ടിത്തെളിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.