കോവിഡ്: പിടിവിട്ട് ബ്രസീൽ
text_fieldsറിയോ ഡെ ജനീറോ: കോവിഡിനുമുന്നിൽ പകച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീൽ. കൊറോണ വൈറസ് ബാധയെ തുടർന്ന് 42,000 ത്തിലേറെ പേർ മരിച്ച രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 909 മരണമാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധിതരുടെ യഥാർഥ നിരക്ക് 15 ഇരട്ടിയെങ്കിലും കൂടുമെന്നും സൂചനയുണ്ട്.
യു.എസിനുശേഷം കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി മാറിയിട്ടും സർക്കാർ നടപടികളിലെ കടുത്ത വീഴ്ചകൾ മരണം ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിക്കുന്നുവെന്ന് ആരോപണമുണ്ട്.
ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യത്ത് വൈകാതെ േരാഗികളുടെ എണ്ണം ദശലക്ഷം പിന്നിടുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞദിവസം മാത്രം പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത് കാൽലക്ഷത്തോളം പേർക്കാണ്.
നാലര കോടി ജനസംഖ്യയുള്ള സവോപോളോ നഗരത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധ- 10,000 ലേറെയാണ് മരണം. പലയിടത്തും മരിച്ചവരെ സംസ്കരിക്കാൻ സ്ഥലപരിമിതി നേരിട്ടതോടെ പഴയ ശ്മശാനങ്ങൾ വീണ്ടും കുഴിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.