ബ്രസീൽ-വെനിസ്വേല അതിർത്തി അടച്ചു
text_fieldsകറാക്കസ്: അന്താരാഷ്ട്ര സഹായം തടയുന്നതിന് ബ്രസീലുമായുള്ള അതിർത്തി അടക്കാൻ വെനിസ്വേല പ്രസിഡൻറ് നികളസ ് മദൂറോ ഉത്തരവിട്ടു. വ്യാഴാഴ്ച രാത്രി എട്ടുമുതൽ അതിർത്തി അടഞ്ഞു കിടക്കുകയാണ്. ഒരറിയിപ്പുണ്ടാകുന്നതുവരെ ത ുറക്കില്ലെന്നും സർക്കാർ അറിയിച്ചു.
പ്രതിപക്ഷത്തിെൻറ നേതൃത്വത്തിൽ രാജ്യത്ത് സഹായമെത്തുന്നത് തടയാൻ കൊളംബിയൻ അതിർത്തിയും അടക്കുമെന്ന് മദൂറോ പ്രഖ്യാപിച്ചിട്ടുണ്ട്. സഹായമെത്തുന്നത് ഒഴിവാക്കാന്‍ പ്രധാന അതിർത്തികളില്‍ ബാരിക്കേഡ് വെച്ച് തടയാന്‍ സൈന്യത്തിന് നിർദേശവും നൽകിയിരുന്നു. യു.എസിെൻറ ആസൂത്രണത്തിൽ നടക്കുന്ന സഹായവിതരണം ഷോ ആണെന്നാണ് മദൂറോ സർക്കാറിെൻറ വിമർശനം.
അന്താരാഷ്ട്ര സഹായമെത്തിക്കാന്‍ വെനിസ്വേലയില്‍ പ്രത്യേക പാത നിര്‍മിക്കുമെന്ന് ഗൊയ്ദോ വ്യക്തമാക്കിയിരുന്നു. ഇതിനായി ബ്രസീൽ നേതാക്കളുമായി ചർച്ചനടത്തുകയും ചെയ്തു. അതിന് തടയിടാനാണ് മദൂറോ അതിർത്തി അടച്ചത്. തുറമുഖങ്ങളിലും നിയന്ത്രണമുണ്ടാകുമെന്ന് സൈന്യം അറിയിച്ചു.
രാജ്യത്ത് പ്രതിസന്ധിയുണ്ടെന്ന റിേപ്പാർട്ടുകൾ മദൂറോ തള്ളി. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരുന്നു അമേരിക്കയുടെ നീക്കം. എന്നാല്‍ അത് പരാജയപ്പെട്ടു. വെനിസ്വേല സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രാജ്യത്ത് സഹായമെത്തിക്കാൻ പ്രതിപക്ഷ നേതാവ് വാൻ ഗൊയ്ദോയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. പണം സമാഹരിക്കുന്നത് ലക്ഷ്യമിട്ട് കൊളംബിയൻ അതിർത്തിയിൽ സംഗീതപരിപാടി നടത്താനും തീരുമാനിച്ചു. അതേസമയത്തുതന്നെ, അവിടെ സർക്കാറിെൻറ പരിപാടി നടത്താനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.