ആമസോണിലെ തീയണക്കാൻ ജി7 ഫണ്ട് വേണ്ടെന്ന് ബ്രസീൽ
text_fieldsറിയോ െഡ ജനീറോ: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ കാടുകളിലെ കാട്ടുതീ യണക്കാൻ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്ത 2.2 കോടി ഡോളറിെൻറ (157.28 കോടി രൂപ) ധനസഹായം നിരസിച്ച ് ബ്രസീല്‍. ജി7 ഉച്ചകോടിയുടെ വേദിയിൽവെച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോ ണാണ് 2.2 കോടി ഡോളറിെൻറ സഹായം പ്രഖ്യാപിച്ചത്. കൂടാതെ, ബ്രിട്ടനും കാനഡയും യഥാക്രമം 1.2 കോടി ഡോളറും 1.1 കോടി ഡോളറും നൽകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീയണക്കാൻ ബ്രസീലിന് സൈനികസഹായം നൽകാമെന്നും മാക്രോൺ പറഞ്ഞു. ഫണ്ട് എത്രയും വേഗം ബ്രസീലിന് കൈമാറുമെന്നും പ്രഖ്യാപിച്ചിരുന്നു. സഹായം വേണ്ടെന്നുവെക്കാനുള്ള കാരണം ബ്രസീൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബ്രിട്ടെൻറയും കാനഡയുടെയും സഹായം അവർ തള്ളിയിട്ടുമില്ല. യു.എസ്, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളാണ് ജി7ൽ ഉള്ളത്.
ബ്രസീലിനെ കോളനിയായാണ് ഫ്രാന്‍സ് ഇപ്പോഴും കരുതുന്നതെന്ന് പ്രസിഡൻറ് െജയ്ർ ബോൽസൊനാരോ ആരോപിച്ചിരുന്നു. ആമസോണിൽ തീ കത്തിപ്പടരുേമ്പാഴും കാര്യമായ നടപടികളെടുക്കാത്ത ബ്രസീൽ ഭരണകൂടത്തിനെതിരെ ആദ്യം രംഗത്തുവന്നത് മാക്രോൺ ആണ്. ആമസോണിലെ കാട്ടുതീ അന്താരാഷ്ട്ര പ്രശ്നമാണെന്നും അത് നിയന്ത്രണവിധേയമാക്കാൻ ബ്രസീൽ ശ്രമിക്കാത്തപക്ഷം ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാരകരാറിൽനിന്ന് യൂറോപ്യൻ യൂനിയൻ പിന്മാറുമെന്നും മാേക്രാൺ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് സമ്മർദത്തിലായ ബ്രസീൽ ഭരണകൂടം കാട്ടുതീയണക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തുകയായിരുന്നു.ഫണ്ട് നൽകാനുള്ള ജി7 ഉച്ചകോടിയുടെ തീരുമാനത്തെ സ്വാഗതംചെയ്യുന്നുവെന്നാണ് ബ്രസീൽ പരിസ്ഥിതി മന്ത്രി റികാർഡോ സാളസ് ആദ്യം അറിയിച്ചത്. പിന്നീട് ബൊൽസൊനാരോയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം മാറ്റിയത്.
അതിനിടെ, കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് അവകാശപ്പെട്ട് ബ്രസീൽ പ്രതിരോധമന്ത്രി ഫെർണാണ്ടോ അസെവദോയും രംഗത്തുവന്നു. തീ കെടുത്താനും വനനശീകരണം തടയാനുമായി 44,000 സൈനികരെ ചുമതലപ്പെടുത്തിയെന്നും അസെവദോ പറഞ്ഞു. ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ബൊളീവിയ, കൊളംബിയ, വെനിസ്വേല, എക്വഡോർ, ഫ്രഞ്ച് ഗയാന, പെറു എന്നീ രാജ്യങ്ങളിലാണ് അവശേഷിക്കുന്ന ഭാഗം. വരണ്ട കാലാവസ്ഥയിൽ ആമസോണിൽ തീപിടിത്തമുണ്ടാകാറുണ്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കുറി 77,000ത്തിലേറെ തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബോൽസൊനാരോയുടെ നേതൃത്വത്തില്‍ ഭരണകൂടം രാജ്യത്ത് വനനശീകരണത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് ആരോപണം.ഇത് തള്ളിയ ബൊൽസൊനാരോ രാജ്യത്തെ സന്നദ്ധസംഘടനകളാണ് തീക്ക് പിന്നിലെന്ന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.