കോവിഡ് കേന്ദ്രമായി ബ്രസീൽ; ഒരു ദിവസത്തെ മരണം 1,437
text_fieldsറിയോ ഡി ജനീറോ: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം മരണസംഖ്യയിൽ ഇറ്റലിയെ മറികടന്നതോടെ ബ്രസീലിൽ മരിച്ചവരുടെ എണ്ണം 34,021 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1,437 പേരാണ് രാജ്യത്ത് മരിച്ചത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ രാജ്യമാണ് ബ്രസീൽ. അമേരിക്കയിലും യു.കെയിലുമാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്.
വ്യാഴാഴ്ച പുതുതായി 30,925 പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,14,941 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യു.എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. 19,24,051പേർക്കാണ് യു.എസിൽ
കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ബ്രസീലിൽ കോവിഡ് ബാധിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവന്നിട്ടില്ലെന്നും അവ ഇതിലും കൂടുമെന്നും വിദഗ്ധർ പറയുന്നു. പരിശോധനകളുടെ അപര്യാപ്തത നിലനിൽക്കുന്നതിനാൽ കോവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നും പറയുന്നു. പ്രധാന നഗരമായ സാവോ പോളോയിലെ ആശുപത്രികെളല്ലാം നിറഞ്ഞതായാണ് വിവരം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.