ജയിലിൽ കഴിയുന്ന ലുല ഡ സിൽവ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
text_fieldsറിയോ ഡെ ജെനീറോ: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ബ്രസീൽ മുൻ പ്രസിഡൻറ് ലുല ഡ സിൽവ അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകും. ലുലയുടെ പാർട്ടിയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 72കാരനായ ഇദ്ദേഹം മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന അഭിപ്രായ സർവേകൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ, 12 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലുലക്ക് മത്സരിക്കാൻ തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ അനുവാദം ലഭിക്കുമോ എന്നത് വ്യക്തമല്ല. 2003-2010 കാലത്ത് ബ്രസീൽ പ്രസിഡൻറായ ലുല ജനകീയനായ നേതാവായിരുന്നു. എന്നാൽ, ഭരണകാലത്തിന് ശേഷം അഴിമതിക്കേസിൽ ഉൾപെട്ട് ജയിലിലടക്കപ്പെടുകയായിരുന്നു.
തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു വിചാരണവേളയിൽ ലുല വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.