െബ്രറ്റ് കവന: എഫ്.ബി.െഎ റിപ്പോർട്ട് സെനറ്റിൽ
text_fieldsവാഷിങ്ടൺ: യു.എസ് സുപ്രീംകോടതിയിലേക്കുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നോമിനി െബ്രറ്റ് കവനക്കെതിരായ ലൈംഗികാരോപണത്തിൽ എഫ്.ബി.െഎ അന്വേഷണ റിപ്പോർട്ട് സെനറ്റിൽ. റിപ്പോർട്ടിെൻറ ഉള്ളടക്കം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സെനറ്റർമാർ റിപ്പോർട്ട് പരിശോധിച്ചശേഷം ശനിയാഴ്ചത്തെ വോെട്ടടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കും. ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടിയുടെ പൂർണ പിന്തുണ നേടിയാൽ കവന വോെട്ടുപ്പിൽ വിജയിക്കും. എന്നാൽ, ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും നേരിയ വോട്ടിെൻറ വ്യത്യാസമുള്ള സെനറ്റിൽ ഭരണകക്ഷിയിൽ എതിരഭിപ്രായമുണ്ടായാൽ മറിച്ചയിരിക്കും ഫലം. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടശേഷം രണ്ടു പേരാണ് ലൈംഗികാരോപണവുമായി രംഗത്തുവന്നത്.
സർവകലാശാല അധ്യാപികയായ ബ്ലാസി ഫോർഡാണ് ആദ്യം രംഗത്തെത്തിയത്. ഇവരിൽനിന്ന് സെനറ്റ് കമ്മിറ്റി നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഡെബോറ റാമിറസ് എന്ന സ്ത്രീയും ആരോപണമുന്നയിച്ചു. യേൽ സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ പീഡനത്തിനിരയായെന്നാണ് ഇവരുടെ ആരോപണം. ഇരു ആരോപണങ്ങളും കവന നിഷേധിച്ചിട്ടുണ്ട്. എന്നാൽ, പ്രതിഷേധം ശക്തമായതിനെ തുടർന്ന് എഫ്.ബി.െഎ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
അതിനിടെ, ആരോപണമുന്നയിച്ച ബ്ലാസി ഫോർഡിനെ പൊതുചടങ്ങിൽ പരിഹസിച്ച ട്രംപിെൻറ നിലപാട് വിവാദമായിട്ടുണ്ട്. റിപ്പബ്ലിക്കൻ, ഡമോക്രാറ്റ് നേതാക്കൾ പ്രസിഡൻറിെൻറ പ്രസ്താവന അനുചിതമായെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, പ്രസിഡൻറിെൻറ പ്രസംഗത്തിൽ ശരിയായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. കവന സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്കുള്ള വോെട്ടടുപ്പിൽ പരാജയപ്പെട്ടാൽ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.