ബ്രദർഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്
text_fieldsവാഷിങ്ടൺ: മുസ്ലിം ബ്രദർഹുഡിനെ വിദേശ തീവ്രവാദ സംഘടനയായി മുദ്രകുത്താനൊരുങ്ങ ി ട്രംപ് ഭരണകൂടം. ട്രംപിെൻറ തീരുമാനത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപി യോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും പിന്തുണച്ചു. എന്നാൽ പെൻറഗൺ, ദേശീയ സ ുരക്ഷ ഉദ്യോഗസ്ഥർ, സർക്കാർ അഭിഭാഷകർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ നിയമപരവും നയപരവുമായ തടസ്സവാദങ്ങൾ ഉന്നയിച്ചു.
ഏപ്രിൽ ആദ്യവാരം വൈറ്റ്ഹൗസിൽ കൂടിക്കാഴ്ചക്കെത്തിയ ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായി ന്യൂയോർക് ൈടംസ് റിപ്പോർട്ട് ചെയ്തു. ഈജിപ്തിൽ 1928ലാണ് മുസ്ലിം ബ്രദർഹുഡ് അഥവാ ഇഖ്വാനുൽ മുസ്ലിമീൻ എന്ന ഇസ്ലാമിക സംഘടന രൂപവത്കരിച്ചത്. 2013ൽ രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത അൽസീസി ബ്രദർഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് ബ്രദർഹുഡ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
അതിൽ നൂറോളം പേർക്ക് വധശിക്ഷ വിധിച്ചു. സൗദി അറേബ്യയും യു.എ.ഇയും ബ്രദർഹുഡിനെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ, യു.എസ് ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങൾ അതിനു തയാറായിരുന്നില്ല.
ട്രംപ് പ്രസിഡൻറായി എത്തിയതോടെ സീസി ഭരണകൂടം ബ്രദർഹുഡിനെ തീവ്രവാദസംഘടനയായി പ്രഖ്യാപിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.