ട്രംപ് പൊങ്ങച്ചക്കാരനെന്ന് സീനിയർ ബുഷ്
text_fields
വാഷിങ്ടൺ: 2016ലെ തെരഞ്ഞെടുപ്പിൽ താൻ വോട്ട് ചെയ്തത് ഹിലരി ക്ലിൻറനാണെന്ന് യു.എസ് മുൻ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിെൻറ വെളിപ്പെടുത്തൽ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പൊങ്ങച്ചക്കാരനും അഹങ്കാരിയുമെന്നാണ് ബുഷ് വിശേഷിപ്പിച്ചത്. ചരിത്രകാരനായ മാർക്ക് അപ്ദേഗ്രോവ്സിെൻറ ‘ദ ലാസ്റ്റ് റിപ്പബ്ലിക്കൻ’ എന്ന പുസ്തകത്തിലാണ് ട്രംപിനെ കുറിച്ചുള്ള ബുഷിെൻറ പരാമർശങ്ങൾ.
ട്രംപ് തങ്ങളുടെ നേതാവായതിൽ തനിക്ക് വലിയ ആശ്ചര്യമൊന്നും തോന്നുന്നില്ലെന്നായിരുന്നു മകനായ ജോർജ് ഡബ്ല്യു. ബുഷ് പറഞ്ഞത്. ‘സന്തോഷം. എന്നാൽ ഇതൊന്നിെൻറയും അവസാനമല്ലല്ലോ’ എന്നായിരുന്നു ട്രംപിെൻറ വിജയമറിഞ്ഞശേഷം ജൂനിയർ ബുഷിെൻറ ആദ്യ പ്രതികരണം.
എന്നാൽ, ഇരുവരുടെയും പ്രസ്താവനകൾക്കെതിരെ എെൻറ ഉപദേശകൻ ഞാൻ തന്നെയാണ് എന്നാണ് ട്രംപ് പ്രതികരിച്ചത്. അപ്പോൾ പ്രസിഡൻറ് പദത്തിെൻറ അർഥം എന്തെന്ന് ഇൗ മനുഷ്യന് അറിയില്ലല്ലോ എന്നായിരുന്നു ബുഷിെൻറ പരിഹാസം.
തെരഞ്ഞെടുപ്പിൽ റിയൽ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ ട്രംപിനെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാക്കുന്നതിനെ എതിർത്തതിനൊപ്പം തന്നെ ട്രംപിെൻറ മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളെയും പോരായ്മകളെ തിരിച്ചറിയാനുള്ള ശേഷിയില്ലായ്മയെ കുറിച്ചും ബുഷ് കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.