ബിസിനസുകാരനിൽ നിന്ന് പ്രസിഡൻറ് പദത്തിലേക്ക്
text_fieldsപ്രവചിച്ച േപാലെ ഹിലരി ചരിത്രം തിരുത്തിയില്ല. എന്നാൽ പ്രവചനങ്ങൾ തിരുത്തി എഴുതി തീവ്രവലതു പക്ഷ നിലപാടുകാരനായ ഡോണൾഡ് ട്രംപ് ലോകത്ത് ഏറ്റവും ശക്തമായ രാജ്യത്തിെൻറ ഭരണത്തലവനായി. പ്രായം കൂടിയ അേമരിക്കൻ പ്രസിഡൻറ് എന്ന വിശേഷണം കൂടി 70കാരനായ ട്രംപിനുണ്ട്.
ന്യൂയോർക്ക് സിറ്റിയിൽ 1946 ജൂൺ 14 ന് ജനനം. ന്യൂയോർക്ക് മിലിറ്ററി അക്കാദമിയിലെ സ്കൂൾ പഠന ശേഷം 1968ൽ പെനിസിൽവാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1971ൽ പിതാവ് ഫ്രെഡ് ട്രംപിൽ നിന്നും റിയൽ എസ്റ്റേറ്റ് ബിസിനസിെൻറ നേതൃത്വം ഏറ്റെടുത്തു.
റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണെങ്കിലും പലകാലങ്ങളിലായി വിവിധ പാർട്ടികളോട് ചായ്വ് കാണിച്ചു. 1987 മുതൽ '99 വരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ. '99 മുതൽ 2001വരെ റിഫോം പാർട്ടി പ്രവർത്തകൻ. 2001-2009 വരെ ഡെമോക്രാറ്റിക് പാർട്ടിയിൽ. 2009 - 2011വരെ വീണ്ടും റിപ്പബ്ലിക്കൻ. 2011 മുതൽ അഞ്ചുമാസക്കാലം സ്വതന്ത്രനായിരുന്നു. പിന്നീട് വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയിൽ തിരിച്ചെത്തി.
ആറ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടിയും നാല് റിപ്പബ്ലക്കൻ സ്ഥാനാർഥികൾക്ക് വേണ്ടിയും ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടിട്ടുണ്ട്. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ’ എന്ന മുദ്രാവാക്യമുയർത്തിയാണ് വ്യവസായിയും കോടീശ്വരനുമായ ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുക, ജോലികളിൽ അമേരിക്കൻവത്കരണം, മുസ്ലിംകൾക്കെതിരായ നിലപാട്, കുറ്റകൃത്യങ്ങൾ, തീവ്രവാദം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു ട്രംപിെൻറ പ്രചാരണം.
370 കോടി ഡോളർ ആസ്തിയുള്ള ട്രംപ് ദി ട്രംപ് ഒാർഗനൈസേഷൻ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ചെയർമാനും പ്രസിഡൻറുമാണ്. ഇൗ കമ്പനിക്ക് അമേരിക്കയിലും പുറത്തുമായി 14,000 അപ്പാർട്ട്മെൻറുകളുണ്ട്. മാൻഹാട്ടണിലെ ഗ്രാൻറ് ഹയാട്ട് ഹോട്ടൽ വികസിപ്പിച്ചതാണ് തുടക്കകാലത്തെ ഇദ്ദേഹത്തെ വ്യവസായിയായി വളർത്തിയ പ്രധാന പദ്ധതി. 1981ൽ ഏറ്റെടുത്ത് വികസിപ്പിച്ച ന്യൂയോർക്ക്സിറ്റിയിലെ ട്രംപ്പ്ലാസ അദ്ദേഹത്തിെൻറ സംരംഭങ്ങളിൽ പ്രധാനമാണ്. മാൻഹാട്ടണിൽ 1983 ലാണ് 58നിലയിലുളള ട്രംപ് ടവർ നിർമിച്ചത്. വിവിധ രാജ്യങ്ങളിൽ ഒാഫീസുകൾ, വൻകിട ഹോട്ടലുകൾ, ചൂതാട്ടകേന്ദ്രങ്ങൾ, ഗോൾഫ് ക്ലബ്ബുകൾ തുടങ്ങിയവയിൽ വ്യാപരിച്ചു കിടക്കുകയാണ് ട്രംപിെൻറ ബിസിനസ് ലോകം.
മൂന്നുതവണ വിവാഹിതനായ അദ്ദേഹത്തിന് അഞ്ചുമക്കളുണ്ട്. ചെക്ക് മോഡലായ ഇവാന സെൽനിക്കോവയാണ് ആദ്യ ഭാര്യ. ഇൗ ബന്ധത്തിൽ ഡോണാൾഡ് ജൂനിയർ, ഇവാങ്ക, എറിക്എന്നിങ്ങനെ മൂന്നുമക്കൾ.
നടി മാർല മേപിൾസുമായുള്ള ബന്ധത്തെ തുടർന്ന് ഇവാന ട്രംപിൽ നിന്ന് വിവാഹ മോചനം നേടി.
മാർലയുമായുള്ള ബന്ധത്തിൽ ടിഫാനി എന്ന മകളുണ്ട്. ഇൗ മകളുടെ പേരിലാണ് ടിഫാനി & കമ്പനി രൂപീകരിച്ചത്. ഇൗ ബന്ധം 1997വരെ തുടർന്നു.
പിന്നീട് സ്ലോവൻ മോഡൽ മെലാനിയ നൗസിനെ 2005ൽ വിവിാഹം ചെയ്തു. ഇവർക്ക് ബാരൺ വില്യം ട്രംപ് എന്ന മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.