കാലിഫോർണിയ കാട്ടുതീ; മരണം 23 ആയി
text_fieldsസാൻറ റോസ: യു.എസിലെ കാലിഫോർണിയയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 23 ആയി. തീയണക്കാൻ 200ലേറെ അഗ്നിശമന എൻജിനുകൾ കിണഞ്ഞു ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. 73 ഹെലികോപ്ടറുകൾ, 30 എയർ ടാങ്കറുകൾ, 8000ത്തിലേറെ അഗ്നിശമന സൈനികർ എന്നിവയെ രംഗത്തിറക്കിയിട്ടുണ്ട്.
ഗുരുതരവും വിനാശകരവുമായ സംഭവം എന്ന് കാലിഫോർണിയ അഗ്നിശമന സേനാവിഭാഗം മേധാവി കെൻ പിംലോറ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉണങ്ങിയ കാലാവസ്ഥ കാട്ടുതീ വേഗത്തിൽ പടരാൻ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവർഷമായി വരൾച്ചയുടെ പിടിയിലാണ് ഇവിടമെന്നും ഇത് രൂക്ഷമായേക്കുമെന്നും കാലിഫോർണിയ ഡിപ്പാർട്മെൻറ് ഒാഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്തെ വൈൻ ഉൽപാദനത്തിെൻറ പ്രധാന കേന്ദ്രമാണ് ഇവിടം. 3500ലേറെ പേർക്ക് വീടുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. നിരവധിപേരെ കാണാതായിട്ടുമുണ്ട്. കാലിഫോർണിയയിൽ വൻ ദുരന്തം നടന്നതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എട്ട് കൗണ്ടികളിൽ ഗവർണർ ജെറി ബ്രൗൺ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.