കാലിഫോര്‍ണിയ കാട്ടുതീ; കാണാതായത് 631 പേരെ
text_fieldsന്യൂയോർക്: യു.എസ് സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ പടർന്നുപിടിച്ച കാട്ടുതീയില്‍ കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേർ കാണാതായെന്നായിരുന്നു റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 63 ആയി ഉയർന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് പടർന്നുപിടിച്ച കാട്ടുതീ രാജ്യത്ത് വൻനാശനഷ്ടമാണ് വരുത്തിവെച്ചത്.
പാരഡൈസ് നഗരത്തിലാണ് തീ കൂടുതൽ നാശം വിതച്ചത്. 12,000 കെട്ടിടങ്ങളും 9700 വീടുകളും കത്തിനശിച്ചു. 1,40,000 ഏക്കറുകളിൽ തീ വ്യാപിച്ചു. ഇപ്പോഴും തീ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. സൈന്യവും ഫോറന്‍സിക് സംഘവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.