കാനഡയിൽ ഇനി കഞ്ചാവ് നിയമവിധേയം
text_fieldsഒാട്ടവ: കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമത്തെ രാജ്യമായി കാനഡ. ബുധനാഴ്ച അർധരാത്രിയോടെയാണ് കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കി ഉത്തരവിറങ്ങിയത്. ലാറ്റിനമേരിക്കയിലെ ഉറുഗ്വായിയാണ് കഞ്ചാവ് നിയമവിധേയമാക്കിയ ആദ്യ രാജ്യം. ഉല്ലാസ കേന്ദ്രങ്ങളിലായിരിക്കും കഞ്ചാവ് വിൽപന അനുവദിക്കുക. അതേസമയം, കഞ്ചാവ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കാൻ പൊലീസ് കർശന ഒരുക്കങ്ങൾ നടത്തും.
ഉത്തരവിറങ്ങുംവരെ അർധരാത്രിയിൽ ഉപഭോക്താക്കൾ ഉറക്കമൊഴിച്ച് കാത്തിരുന്നിരുന്നു. കഞ്ചാവ് ഉൽപാദനത്തിനും വിതരണത്തിനും പ്രത്യേകം ലൈസൻസ് വേണം. നിലവിൽ മദ്യവിൽപനപോലെ കഞ്ചാവിനും നിയന്ത്രണങ്ങളുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
നിരവധി പേർ തീരുമാനത്തെ സ്വാഗതംചെയ്തെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് വിമർശകർ പറയുന്നു. 2019ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഞ്ചാവിന് അനുമതി നൽകിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.