കാന്‍സസ് വെടിവെപ്പ്: പ്രതിയെ കോടതിയില്‍ ഹാജരാക്കി മൗനം വെടിഞ്ഞ്
text_fields
ഹൂസ്റ്റണ്‍: അമേരിക്കയിലെ കാന്‍സസ് സിറ്റിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ലയെ വെടിവെച്ചുകൊന്ന മുന്‍ സൈനികന്‍ ആദം പ്യൂരിന്‍റണിനെ കോടതിയില്‍ ഹാജരാക്കി. ജോണ്‍സണ്‍ കൗണ്ടി ജില്ല കോടതിക്കുമുമ്പാകെ വിഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഹാജരാക്കിയത്. കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തും.
ജോണ്‍സണ്‍ കൗണ്ടി ജില്ല കോടതി അഭിഭാഷകന്‍ സ്റ്റീവ് ഹോവെയുടെ അഭിപ്രായത്തില്‍ പ്രതിക്ക് 50 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടേക്കാം. മികല്ളെ ഡ്യൂരന്‍റായിരിക്കും പ്രതി പ്യൂരിന്‍റണിന് വേണ്ടി വാദിക്കുന്നത്. പ്രാദേശിക പൊലീസിന്‍െറ അന്വേഷണത്തില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വൃത്തങ്ങളും പങ്കെടുക്കുന്നുണ്ട്. വംശീയ അധിക്ഷേപം കൂടി കേസില്‍ തെളിയിക്കപ്പെട്ടാല്‍ പ്രതിക്ക് വധശിക്ഷ വരെ കിട്ടിയേക്കാം. നേരത്തെ ശ്രീനിവാസിന് ആദരസൂചകമായി ഹൂസ്റ്റണില്‍ നൂറുകണക്കിന് ആളുകള്‍ ഒരുമിച്ചുകൂടി പ്രകടനം നടത്തിയിരുന്നു. സമാധാനവും ഐക്യവും ഉയര്‍ത്തിപ്പിടിക്കണമെന്ന പ്ളകാര്‍ഡുമായാണ് ആളുകള്‍ തെരുവിലിറങ്ങിയത്.
അതിനിടെ, വെടിവെപ്പിന് ദിവസങ്ങള്‍ക്കു ശേഷം അപലപിച്ച് വൈറ്റ് ഹൗസ് മൗനം വെടിഞ്ഞു. സംഭവം ഏറെ നടുക്കമുണ്ടാക്കുന്നതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.