കാസ്ട്രോ യുഗം അവസാനിക്കുന്നു; ക്യൂബയിൽ പുതിയ നേതാവ്
text_fieldsഹവാന: ക്യൂബയെ ഇനി നയിക്കുക കാസ്ട്രോ കുടുംബത്തിനു പുറത്തുള്ള നേതാവ്. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബത്തിൽനിന്നല്ലാത്ത ഒരാൾ നേതാവായെത്തുന്നത്. വൈസ് പ്രസിഡൻറ് മിഗ്വേൽ ഡിയാസ് കാനലിന് (57) വഴി മാറിക്കൊടുത്താണ് റാഉൾ കാസ്ട്രോ (86) അധികാരമൊഴിയുന്നത്. വ്യാഴാഴ്ച തുടങ്ങുന്ന ക്യൂബൻ ദേശീയ അസംബ്ലിയിൽ കാനലിനെ പ്രസിഡൻറായി പ്രഖ്യാപിക്കും. പ്രസിഡൻറ് പദം ഒഴിയുന്നുണ്ടെങ്കിലും 2021 വരെ റാഉളിന് പോളിറ്റ് ബ്യൂറോയുടെ തലപ്പത്തിരിക്കാം. ഭരണം നിയന്ത്രിക്കാനും അധികാരമുണ്ടാകും.
പതിറ്റാണ്ടുകളായി ശാസ്ത്ര സാേങ്കതിക രംഗം മാറ്റത്തിെൻറ പാതയിൽ മുന്നോേട്ടാടുേമ്പാൾ ക്യൂബയിൽ ഒന്നിനുമാത്രം സ്ഥിരതയുണ്ടായിരുന്നു; കാസ്ട്രോ ഭരണം. ആ ആധികാരത്തുടർച്ചക്ക് അടിത്തറയിട്ട ഫിദൽ കാസ്ട്രോ മരിച്ചിട്ട് രണ്ടുവർഷം തികയുന്നതിനിെടയാണ് സഹോദരൻ റാഉൾ കാസ്ട്രോ ഭരണമൊഴിയുന്നത്. 2008ലാണ് ഫിദലിൽനിന്ന് റാഉൾ ഭരണം പൂർണമായി ഏറ്റെടുത്തത്. ഏകാധിപതി ഫുൾജെൻഷ്യോ ബാറ്റിസ്റ്റയെ പുറത്താക്കിയശേഷം കാസ്ട്രോ കുടുംബത്തിൽപെടാത്ത രണ്ടുപേർ ക്യൂബ ഭരിച്ചിട്ടുണ്ട്. വിപ്ലവകാലത്ത് ആറുമാസം പ്രസിഡൻറായിരുന്ന മാനുവൽ യുറുറ്റിയ, ഫിദൽ കാസ്ട്രോ പ്രധാനമന്ത്രിയായിരുന്ന 1976 വരെ 17 വർഷം പ്രസിഡൻറായിരുന്ന ഓസ്വാൾഡോ ഡോർട്ടിക്കോസ് എന്നിവരാണത്.
2008ൽ ക്യൂബയിൽ വളരെ കുറച്ചുപേർക്കേ സെൽഫോണുകളും കമ്പ്യൂട്ടറുകളുമുണ്ടായിരുന്നുള്ളൂ. കൂടുതൽ പേരും സ്വകാര്യ ചെറുകിട ബിസിനസുകൾ നടത്തിയാണ് ജീവിതം പുലർത്തിയത്. റാഉൾ ഇൗ സമ്പ്രദായം ഉടച്ചുവാർത്തു. ഇന്ന് ക്യൂബയിൽ ആറുലക്ഷത്തോളം സ്വകാര്യ സംരംഭകരുണ്ട്. 50 ലക്ഷത്തിലേറെ പേർക്ക് മൊബൈൽ ഫോണുകളുണ്ട്. രാജ്യത്ത് വലിയ വിമാനത്താവളമുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലകളിൽ അതികായൻമാരുണ്ട്. ഇൻറർനെറ്റ് ഉപയോഗവും വ്യാപകമായി. വൈഫൈ ഹോട്സ്പോട്ടുകളും യാഥാർഥ്യമായി. ഇൗ വർഷം ക്യൂബയിലെ ആയിരക്കണക്കിന് വീടുകളിൽ ഇൻറർനെറ്റ് സംവിധാനം എത്തി. വിദേശകടങ്ങൾ വീട്ടിത്തുടങ്ങി.
2015ൽ ക്യൂബയും യു.എസും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനവും വർധിച്ചു. എന്നാൽ, ഇപ്പോഴും സാമ്പത്തികനില സുസ്ഥിരമല്ല. വെനിസ്വേല സാമ്പത്തികമാന്ദ്യത്തിലായതോടെ സഹായം നിലച്ചു. റഷ്യയും ചൈനയും ഒപ്പമുള്ളതാണ് ആകെയുള്ള ആശ്വാസം. യൂറോപ്യൻ യൂനിയനും സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കാസ്ട്രോയുടെ കാലത്തെ സാമ്പത്തികനിലയുടെ മെല്ലെപ്പോക്കുനയത്തിൽ ചിലർക്കെങ്കിലും അമർഷമുണ്ട്. അത് മാറുമെന്ന വിശ്വാസത്തിലാണവർ. 1959ലെ വിപ്ലവത്തിൽ പെങ്കടുക്കാത്തയാളാണ് പുതിയ പ്രസിഡൻറ്. സൈനിക സേവനവുമനുഷ്ഠിച്ചിട്ടില്ല. സ്പോർട്സിനെയും സംഗീതത്തെയും ജീവനു തുല്യം സ്നേഹിക്കുന്ന മിഗ്വേൽ എൻജിനീയറാണ്. കാസ്ട്രോ തുടങ്ങിവെച്ച ഭരണപരിഷ്കരണങ്ങൾ ഇദ്ദേഹം അട്ടിമറിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നതനേതൃത്വമായ 14 അംഗ പോളിറ്റ് ബ്യൂറോയിൽ അംഗമായിരുന്ന മിഗ്വേലിനെ 2009ലാണ് റാഉൾ വിദ്യാഭ്യാസ മന്ത്രിയാക്കിയത്. 2013ൽ നാഷനൽ അസംബ്ലി അദ്ദേഹത്തെ വൈസ് പ്രസിഡൻറായി നിയമിച്ചു. പൊതുസമ്മേളനങ്ങളിൽ െഎപാഡുമായി എത്താറുള്ള ഇദ്ദേഹം ഇൻറർനെറ്റ് സെൻഷർഷിപ്പിനെ വിമർശിച്ചിരുന്നു. ഒബാമയുടെ ഭരണകാലത്ത് യു.എസുമായുള്ള ബന്ധം മെച്ചപ്പെെട്ടങ്കിലും ഇപ്പോഴത്തെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷണിയുയർത്തുകയാണ്. ട്രംപിനെ മെരുക്കാൻ മിഗ്വേലിന് ആവുമോയെന്നാണ് ക്യൂബ ഉറ്റുനോക്കുന്നത്. 2015ലെ ക്യൂബ-യു.എസ് കരാറിനെ വിമർശിച്ചയാളാണ് ഇദ്ദേഹെമന്നതും ഒാർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.