ചാബഹാര്‍ തുറമുഖം: ഇന്ത്യക്ക് മുന്നോട്ടുപോകാം– യു.എസ്
text_fieldsവാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ വികസന പദ്ധതികളുമായി ഇന്ത്യക്ക് മുന്നോട്ടുപോകാമെന്ന് അമേരിക്ക. അഫ്ഗാനുമായി ബന്ധിപ്പിക്കാനുള്ള റെയിൽപാത നിർമാണം അടക്കമുള്ള പദ്ധതികളെ ഉപരോധം ബാധിക്കില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് വ്യക്തമാക്കി.
ഇന്ത്യയടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ അമേരിക്ക നേരേത്ത അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തുറമുഖ വികസന പദ്ധതികളുമായി സഹകരിക്കാമെന്ന് അറിയിച്ചത്. അഫ്ഗാനിസ്താെൻറ സാമ്പത്തിക വികസനവും പുനർനിർമാണവും പരിഗണിച്ചാണ് ഉപരോധത്തിൽ ഇളവ് അനുവദിച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും ചേർന്നാണ് ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത്. ഇതിനായി 50 കോടി ഡോളറാണ് ഇന്ത്യ മുതല്‍ മുടക്കുന്നത്.
പാകിസ്താനെ ഒഴിവാക്കി മധ്യ ഏഷ്യയിലേക്കും അഫ്ഗാനിസ്താനിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയുമെന്നതാണ് ചാബഹാര്‍ തുറമുഖത്തിെൻറ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യ കാണുന്ന പ്രധാന കാര്യം. ഇറാനിലെ തുറമുഖ നഗരമായ ചബഹാറിനെ അഫ്ഗാനിസ്താനിലെ സറന്‍ജ് നഗരവുമായി ബന്ധിപ്പിക്കുന്ന ചഹബാര്‍ സഹേദന്‍ - സറന്‍ജ് ഇടനാഴിയും ഇതോടനുബന്ധിച്ച് പൂര്‍ത്തിയാക്കും.
ചാഹബാർ-സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കി.മീറ്റര്‍ റെയില്‍പാത നിർമിക്കാനുള്ള കരാറും ഇന്ത്യക്കാണ് കിട്ടിയത്. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസവും 4,00,000 ബാരല്‍ ഇന്ധനമാണ് ഇന്ത്യ ഇറക്കുമതിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.