അഴിമതി: ടമറുടെ ഭാവി തുലാസിൽ; ബ്രസീലിൽ വോെട്ടടുപ്പ്
text_fieldsസാവോപോളോ: ബ്രസീലിൽ ദിൽമ റൂെസഫിനു പിന്നാലെ അഴിമതി ആരോപണമുയർന്ന പ്രസിഡൻറ് മിഷേൽ ടമറിെൻറയും ഭാവി അനിശ്ചിതത്വത്തിൽ. അദ്ദേഹത്തെ ഇംപീച് ചെയ്യുന്നതു സംബന്ധിച്ച് പാർലമെൻറിൽ ബുധനാഴ്ച വോെട്ടടുപ്പ് നടക്കും.
പാർലമെൻറിലെ അധോസഭയായ കോൺഗ്രസിൽ നടക്കുന്ന വോെട്ടടുപ്പിൽ ഭൂരിപക്ഷം എം.പിമാരും എതിരായാൽ ടമറിന് പുറത്തേക്ക് വഴിതെളിയും. സെനറ്റിെൻറ തീരുമാനം സുപ്രീംകോടതി ശരിവെച്ചാൽ അദ്ദേഹത്തെ 180 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യും. പിന്നീട് കേസിൽ വിചാരണ നടക്കും. പ്രസിഡൻറി
െന ഇംപീച് ചെയ്യാൻ ബ്രസീൽ എം.പിമാർ ഒരു വർഷത്തിനിടെ രണ്ടാം തവണയാണ് വോെട്ടടുപ്പിന് ഒരുങ്ങുന്നത്.
അതേസമയം, ഭൂരിപക്ഷം എം.പിമാർ ടമറിനെ അനുകൂലിച്ച് വോട്ട് ചെയ്താൽ രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമാവും.
2018ൽ രാജ്യത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ദിൽമയുടെ ഭരണകാലത്ത് വൈസ് പ്രസിഡൻറായിരുന്നു ടമർ. തന്നെ അട്ടിമറിക്കാൻ ടമർ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇംപീച്മെൻറ് എന്ന് ദിൽമ ആരോപിച്ചിരുന്നു. അഴിമതി ആരോപണമുയർന്നതോടെ ടമറുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. 2003 മുതൽ 2010 വരെ രാജ്യത്തു നടന്ന ഒാപറേഷൻ കാർ വാഷ് എന്ന അഴിമതിക്കേസിലാണ് ടമർ പ്രതിചേർക്കപ്പെട്ടത്. സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോബ്രാസ് എണ്ണക്കമ്പനി, നിർമാണ കമ്പനികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവയുൾപ്പെട്ടതാണീ അഴിമതി. 2014ൽ കേസ് അന്വേഷണം തുടങ്ങിയതു മുതൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പ്രമുഖർ ജയിൽശിക്ഷ അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.