യു.എസ് സഹായം: ട്രംപിനെ തള്ളി പാകിസ്താന് രക്ഷാകവചമൊരുക്കി ചൈന
text_fieldsെബയ്ജിങ്/വാഷിങ്ടൺ: ഭീകരതയെ വഴിവിട്ട് സഹായിക്കുന്ന പാകിസ്താനെ കുരുക്കാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നീക്കത്തിനെതിരെ ചൈന. പാകിസ്താന് രക്ഷാകവചമൊരുക്കിയ ചൈന, ഏതു കാലാവസ്ഥയിലും ചൈനയും പാകിസ്താനും പങ്കാളികളാണെന്ന പരോക്ഷ മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തെ നേരിടുന്നതിൽ തങ്ങളുടെ ചിരകാല സൃഹുത്ത് നൽകിയ അതിവിശിഷ്ട സംഭാവന ലോകസമൂഹം അംഗീകരിക്കേണ്ടതാണെന്ന് പാകിസ്താനെ സൂചിപ്പിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുയാങ് പറഞ്ഞു. ഭീകരതയെ നേരിടുന്നതിൽ പാകിസ്താൻ കഠിനശ്രമവും ത്യാഗവുമാണ് നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കി മേഖലയിലെ സമാധാനത്തിന് പാക് ഇടപെടലുണ്ടായിട്ടുണ്ട്. ഇരു രാഷ്ട്രങ്ങൾക്കും നേട്ടമുണ്ടാകുംവിധം എല്ലാ മേഖലകളിലും സഹകരണം ശക്തമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ജെങ് ഷുയാങ് കൂട്ടിച്ചേർത്തു.
●സഹായം തടഞ്ഞു,
പാകിസ്താനിൽ അടിയന്തര യോഗം
15 വർഷമായി സൈനിക സഹായം നൽകിയ അമേരിക്കയെ പാകിസ്താൻ വിഡ്ഢികളാക്കിയെന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ട്വീറ്റിനുതൊട്ടുപിറകേ, പാകിസ്താനുള്ള 255 മില്യൺ (25.5 കോടി) ഡോളറിെൻറ സൈനിക സഹായം അമേരിക്ക തടഞ്ഞു. ഭീകരതക്കെതിരെ സ്വന്തം മണ്ണിൽ പാകിസ്താൻ എന്ത് നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സഹായങ്ങളുടെ ഭാവിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
യു.എസ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം പാക് പ്രധാനമന്ത്രി ശാഹിദ് ഖാക്വാൻ അബ്ബാസി ദേശീയ സുരക്ഷ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. സൈനിക സഹായം നിർത്തലാക്കാനുള്ള തീരുമാനം ഇന്ന് ചേരുന്ന യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രിക്കുപുറമേ വിദേശകാര്യ, ആഭ്യന്തര, പ്രതിരോധ മന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പെങ്കടുക്കും.
●യു.എസ് അംബാസഡറെ വിളിച്ചുവരുത്തി
യു.എസ് അംബാസഡർ ഡേവിഡ് ഹാലേയെ വിളിച്ചുവരുത്തി ട്രംപിെൻറ പ്രസ്താവനയിലുള്ള പ്രതിഷേധം പാകിസ്താൻ അറിയിച്ചു. ട്രംപിെൻറ ട്വീറ്റിനെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി തഹ്മിന ജാൻജുവ ഹാലേയോട് വിശദീകരണം തേടി.
അതിനിടെ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരോപണത്തിന് തിരിച്ചടിയുമായി പാകിസ്താൻ. തടഞ്ഞാലും ഇല്ലെങ്കിലും പാകിസ്താന് യു.എസ് ധനസഹായം ആവശ്യമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചു. എന്തിനാണ് പാകിസ്താന് സഹായം നൽകിയതെന്ന് ട്രംപിന് തെൻറ ഉദ്യോഗസ്ഥരോട് ചോദിക്കാവുന്നതാണ്. അഫ്ഗാനിസ്ഥാനിൽനിന്നേറ്റ പരാജയത്തിൽ ട്രംപ് ദുഃഖിതനാണ്, അതുകൊണ്ടാണ് പാകിസ്താനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
യു.എസുമായി കൂടുതൽ ഇടപാടുകൾക്കില്ലെന്ന് തങ്ങൾ വ്യക്തമാക്കിയിരുന്നതാണെന്നും അതുകൊണ്ടുതന്നെ മേലിൽ സഹായം നൽകില്ലെന്ന ട്രംപിെൻറ പ്രസ്താവനക്ക് പ്രാധാന്യമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 15 വർഷത്തിനിടെ യു.എസ് നൽകിയ ധനസഹായത്തിെൻറ വിവരം പുറത്തുവിടാം.
ട്രംപ് അവകാശപ്പെട്ട അത്രയും തങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക് അത് തിരിച്ചുകൊടുത്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് കണക്കെടുപ്പിനും തയാറാണ്’’ -അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ഒത്തുതീർപ്പാണ് അഫ്ഗാനിസ്താനിൽ വേണ്ടത്. എന്നാൽ, അവിടെ സൈനിക സന്നാഹം വിപുലമാക്കുക വഴി യു.എസ് തങ്ങളുടെ പരാജയം ഉറപ്പിക്കുകയായിരുന്നു. അഫ്ഗാനിസ്താെൻറ അയൽരാജ്യങ്ങൾക്കുമാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിെൻറ ട്വീറ്റ്
15 വർഷമായി പാകിസ്താൻ നമ്മളെ വിഡ്ഢികളാക്കുകയാണ്. 3300 കോടി േഡാളർ സഹായമാണ് ഇത്രയും കാലത്തിനിടെ അവർക്കു നൽകിയത്. തിരിച്ചുതന്നതാകെട്ട, നുണകളും ചതിയും മാത്രം. അഫ്ഗാനിസ്താനിൽ ഭീകരർക്കെതിരെ നമ്മൾ പോരാടുേമ്പാൾ ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറി. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.