Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2016 11:48 PM GMT Updated On
date_range 3 Dec 2016 11:48 PM GMTചൈനയെ ഞെട്ടിച്ച് തായ്വാന്‍ പ്രസിഡന്‍റിനെ ട്രംപ് ഫോണില്‍ വിളിച്ചു
text_fieldsbookmark_border
വാഷിങ്ടണ്‍: ചൈനയോടുള്ള നയം വ്യക്തമാക്കി നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് തായ്വാന്‍ പ്രസിഡന്‍റ് സായ് ഇങ് വെന്നുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി ചൈന രംഗത്തത്തെി. യു.എസ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം പരാതിയുന്നയിച്ചു.
37 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്‍േറാ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടയാളോ തായ്വാനുമായി ബന്ധം പുലര്‍ത്തുന്നത്. 1979ലാണ് ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്‍റായിരിക്കവെ, ഏക ചൈന നയം അംഗീകരിച്ച് തായ്വാനുമായുള്ള എല്ലാ ബന്ധങ്ങളും യു.എസ് വിച്ഛേദിച്ചത്. അതിനുശേഷം വന്ന യു.എസ് പ്രസിഡന്‍റുമാരും ചൈനയുടെ വാദം അംഗീകരിച്ചുപോരുകയായിരുന്നു. ഒരുകാലത്ത് തായ്വാന്‍െറ ശക്തമായ രാഷ്ട്രീയസഖ്യവും ആയുധവിതരണക്കാരുമായിരുന്നു യു.എസ്.
തായ്വാന്‍ പ്രസിഡന്‍റ് സായ് ഇങ്വെന്നുമായി ട്രംപ് സംസാരിച്ചെന്ന വിവരം ട്രംപ് ടീമാണ് പുറത്തുവിട്ടത്. പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ട്രംപിനെ സായ് അഭിനന്ദിച്ചെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങളെക്കുറിച്ചു സംസാരിച്ചെന്നും സംഘം പറഞ്ഞു.
ഈ വര്‍ഷം ജനുവരിയില്‍ തായ്വാന്‍െറ ആദ്യ പ്രസിഡന്‍റായി അധികാരത്തിലേറിയ സായിയെ ട്രംപും അഭിനന്ദിച്ചു. ഇരുവരും തമ്മിലുള്ള സംഭാഷണം പത്തുമിനിറ്റിലേറെ നീണ്ടെന്നും തായ്വാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. എന്നാല്‍, തായ്വാന്‍ പ്രസിഡന്‍റ് തന്നെ വിളിച്ച് അഭിനന്ദനമറിയിച്ചതായാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, നിലവിലെ നയതന്ത്ര സാഹചര്യങ്ങള്‍വെച്ച് തായ്വാന്‍ നേതാവ് യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടയാളെ അങ്ങോട്ടുവിളിക്കാന്‍ സാധ്യതയില്ളെന്നാണു വിലയിരുത്തല്‍. സംഭവം ആദ്യം ചൈന അംഗീകരിച്ചിരുന്നില്ല. തായ്വാന്‍െറ കൗശലമെന്നായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്‍െറ പ്രതികരണം. ഫോണ്‍ വിളിയെ തായ്വാന്‍െറ കേന്ദ്ര വാര്‍ത്താ ഏജന്‍സി ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, ഇത്തരമൊരു ഫോണ്‍ വിളിയെക്കുറിച്ച് ട്രംപ് വൈറ്റ് ഹൗസിനെ അറിയിച്ചിരുന്നില്ളെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവം വിവാദമായതിനുശേഷം ചൈനീസ് സര്‍ക്കാര്‍ ഒൗദ്യോഗികമായി വൈറ്റ്ഹൗസുമായി ആശയവിനിമയം നടത്തിയിരുന്നു. ഒരു ഫോണ്‍വിളിയിലൂടെ തകരുന്നതല്ല ചൈനയുമായുള്ള ബന്ധമെന്നും ഏക ചൈന നയം തുടര്‍ന്നും അംഗീകരിക്കുമെന്നും വൈറ്റ്ഹൗസ് അധികൃതര്‍ വ്യക്തമാക്കി.
ചൈനയില്‍നിന്ന് വേറിട്ടൊരു രാജ്യമാണെന്നാണ് തായ്വാന്‍ അവകാശപ്പെടുന്നത്. എന്നാല്‍, തായ്വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്ന്് ചൈനയും കരുതുന്നു. അതിനാല്‍ മറ്റുരാജ്യങ്ങള്‍ പ്രത്യേകിച്ച് യു.എസ്, തായ്വാനുമായി ബന്ധം സ്ഥാപിക്കുന്നതിനെ ചൈന എല്ലാ കാലത്തും എതിര്‍ത്തിരുന്നു. തായ്വാനെ ആയുധമാക്കി ചൈനയോടുള്ള ട്രംപിന്‍െറ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. ചൈന കൃത്രിമമായി കറന്‍സി നിര്‍മിക്കുന്നവരും യു.എസ് സമ്പദ്വ്യവസ്ഥയെ കൊള്ളയടിക്കുന്നവരുമാണെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ട്രംപ് ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story