ഉത്തരകൊറിയ അമേരിക്കയെ ആക്രമിച്ചാൽ ചൈന ഇടപെടില്ല
text_fieldsബീജിങ്: ഉത്തരകൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാൽ ചൈന ഇടപെടില്ലെന്ന് സൂചന. ചൈനീസ് സർക്കാറിെൻറ നിയന്ത്രണത്തിലുള്ള ഗ്ലോബൽ ടൈംസാണ് ഉത്തരകൊറിയ-അമേരിക്ക തർക്കത്തിൽ ചൈനീസ് നിലപാട് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഇരുരാജ്യങ്ങളും സംഘർഷമുണ്ടായാൽ തൽക്കാലത്തേക്ക് ആരുടെ പക്ഷത്തും ചേരാതെ വിഷയത്തിൽ നിശ്ബദത പാലിക്കാനായിരിക്കും ചൈന ശ്രമിക്കുക.
ഉത്തരകൊറിയയുടെയും അമേരിക്കയുടെയും പ്രവർത്തനങ്ങൾ അപകടം വരുത്തുന്നതാണെന്ന് ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉള്ളതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ യു.എസും ദക്ഷിണകൊറിയയും ഉത്തരകൊറിയയിൽ ആക്രമണം നടത്തി നിലവിലെ ഏഷ്യൻ രാഷ്ട്രീയത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചാൽ ചൈന ഇടപെടുമെന്ന് ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിൽ പരാമർശമുണ്ട്. ഉത്തരകൊറിയ– അമേരിക്ക സംഘർഷം കഴിഞ്ഞ കുറേ ദിവസങ്ങളായി പാരമ്യതയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ ഉത്തരകൊറിയയുടെ മധ്യദൂര മിസൈൽ യു.എസ് ദ്വീപായ ഗുവാമിലെത്താൻ 15 മിനിറ്റിൽ താഴെ മാത്രമേ ആവശ്യമുള്ളുയെന്നാണ് റിപ്പോർട്ട്. ദ്വീപിലെ താമസക്കാരോട് ജാഗ്രതപാലിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.