ചൈനക്കെതിരായ യു.എസ് ഉപരോധം പ്രാബല്യത്തിൽ
text_fieldsവാഷിങ്ടൺ: ചൈനക്കെതിരെ യു.എസ് ചുമത്തിയ ഏറ്റവും പുതിയ ഉപരോധം പ്രാബല്യത്തിൽ. ചിലതരം വസ്ത്രങ്ങൾ, പാദരക്ഷകൾ,സ്പോട്സ് ഉൽപന്നങ്ങൾ,ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ,സ്മാർട്ട് സ്പീക്കറുകൾ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവയാണ് ട്രംപ് ഭരണകൂടം വർധിപ്പിച്ചത്. ഏതാണ്ട് 12,500കോടിയുടെ ചൈനീസ് ഉൽപന്നങ്ങൾക്ക് 15 ശതമാനം തീരുവയാണ് വർധിപ്പിച്ചത്. മറുപടിയായി 7500 കോടി ഡോളറിെൻറ യു.എസ് ഉൽപന്നങ്ങൾക്ക് ചൈനയും തീരുവ വർധിപ്പിച്ചിട്ടുണ്ട്.
യു.എസിൽനിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന 1717 ഉൽപന്നങ്ങൾക്ക് അഞ്ചു മുതൽ 10 ശതമാനം വരെ തീരുവയാണ് ചൈന ചുമത്തിയത്. യു.എസ് തീരുവ വർധിപ്പിച്ചത് ചൈനയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തീരുവ കൂട്ടിയതോടെ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനികൾ. തങ്ങളുടെ വ്യാപാരരഹസ്യം ചോർത്തി ചൈന കൊള്ളലാഭമുണ്ടാക്കുെന്നന്നാരോപിച്ചാണ് യു.എസ് തീരുവ വർധിപ്പിച്ചത്.
ഓരോഘട്ടത്തിലും യു.എസിനു തിരിച്ചടി നൽകി അവരുടെ ഉൽപന്നങ്ങൾക്ക് ചൈനയും തീരുവ കൂട്ടിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.