യു.എസിനെതിരെ ചൈന ശീതയുദ്ധം നടത്തുന്നുവെന്ന് സി.െഎ.എ ഉദ്യോഗസ്ഥൻ
text_fieldsന്യൂയോർക്ക്: അമേരിക്കക്കെതിരെ ചൈന ശീതയുദ്ധം നടത്തുകയാണെന്ന് ആരോപണം. അമേരിക്കൻ ചാരസംഘടനയായ സി.െഎ.എയുടെ ഇൗസ്റ്റ് ഏഷ്യ മിഷൻ സെൻററിലെ ഡെപ്യൂട്ടി അസിസ്റ്റൻറ് ഡയറക്ടറായ മൈക്കിൾ കോളിൻസാണ് ചൈനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കയെ പിന്തള്ളി ലോകശക്തിയാകാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ചൈന നടത്തുന്നതെന്ന് മൈക്കിൾ കോളിൻസ് കുറ്റപ്പെടുത്തി.
യുദ്ധത്തിലേക്ക് പോകാൻ ചൈനക്ക് താൽപര്യമില്ല. എന്നാൾ ഷീജിങ് പിങ്ങിെൻറ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ എല്ലാ മേഖലയിലും യു.എസിനെ പിന്തള്ളി മുന്നിലെത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അവർ റഷ്യയെ കൂട്ടുപിടിക്കുകയാണെന്ന് മൈക്കിൾ ആരോപിച്ചു.
ഇപ്പോൾ യു.എസിനെതിരെ ചൈന നടത്തുന്നത് ശീതയുദ്ധമാണ്. സോവിയറ്റ് യുണിയൻ യു.എസുമായി നടത്തിയ ശീതയുദ്ധവുമായി ഇതിനെ താരത്മ്യം ചെയ്യാനാവില്ല. എങ്കിലും ശീതയുദ്ധമെന്ന് നിലവിലെ സാഹചര്യത്തെ നിർവചിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ചൈനക്കെതിരെ വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കുന്നതിെൻറ സൂചനയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെയാണ് സി.െഎ.എ ഉദ്യോഗസ്ഥെൻറ പ്രസ്താവന. യു.എസിലേക്ക് ഇറക്കുമതിചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.