യു.എസ് വിമാനങ്ങൾക്കുനേരെ ചൈനയുടെ ലേസർ ആക്രമണം
text_fieldsവാഷിങ്ടൺ: ആഫ്രിക്കൻ രാജ്യമായ ജിബൂതിക്കു സമീപം തങ്ങളുടെ വിമാനങ്ങൾക്കുനേരെ ലേസർ ആക്രമണമുണ്ടായതായി യു.എസ്. ജിബൂതിയിലുള്ള ചൈനീസ് നാവിക താവളത്തിൽനിന്നാണു ലേസർ ആക്രമണമുണ്ടായതെന്നും യു.എസ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈനീസ് ഭരണകൂടത്തിന് യു.എസ് ഔദ്യോഗികമായി പരാതിയും നൽകി. സാധാരണയായി സൈനികരുടെ കൈവശമുള്ള തരത്തിലുള്ള ലേസറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം അത്യാധുനിക ലേസറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ടു പൈലറ്റുമാർക്കു പരിക്കേറ്റതായി പെൻറഗൺ അറിയിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണു റിപ്പോർട്ട്.
ജിബൂതിയിൽ യു.എസിനും ചൈനക്കും സൈനിക താവളങ്ങളുണ്ട്. നാലായിരത്തിലധികം പേർ യു.എസ് സൈനിക താവളത്തിലുണ്ട്. കഴിഞ്ഞ വർഷമാണ് ചൈന ഇവിടെ നാവിക താവളം തുറന്നത്.
അതേസമയം, ചൈനീസ് നാവിക താവളത്തിൽനിന്ന് യു.എസ് വിമാനങ്ങൾക്കുനേരെ ആക്രമണമുണ്ടായെന്ന യു.എസ് ആരോപണം തെറ്റാണെന്നു ചൈന പ്രതികരിച്ചു. യു.എസ് പരാതി നൽകിയ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീങ് അറിയിച്ചു. എന്നാൽ, ഏതാനും ആഴ്ചകളായി ജിബൂതിക്കു സമീപം ഇത്തരം ആക്രമണങ്ങൾ പതിവായിരിക്കുകയാണെന്നാണ് യു.എസിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.