ചൈനീസ് അന്തര്‍വാഹിനി മലേഷ്യന്‍ തുറമുഖത്ത്
text_fieldsബെയ്ജിങ്: ചൈനയുടെ അന്തര്‍വാഹിനി ആദ്യമായി മലേഷ്യന്‍ തുറമുഖത്തത്തെി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികബന്ധം മെച്ചപ്പെടുന്നതിന്‍െറ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്. മാരിടൈം സില്‍ക് റോഡിന്‍െറ (എം.എസ്.ആര്‍) വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ് ചൈനയും മലേഷ്യയും. ജനുവരി മൂന്നിനാണ് മലേഷ്യന്‍ തുറമുഖം കോട്ട കിനബലുവില്‍ ചൈനീസ് അന്തര്‍വാഹിനിയത്തെിയത്.
ഏദന്‍, സോമാലിയ കടലിടുക്കിലേക്കുള്ള യാത്ര പൂര്‍ത്തീകരിച്ചശേഷം ‘വിശ്രമത്തിനും വിനോദത്തി’നുമായാണ് അന്തര്‍വാഹിനികളും മറ്റ് കപ്പലുകളും മലേഷ്യന്‍ തുറമുഖത്തത്തെിയത് എന്നാണ് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്‍െറ വിശദീകരണം. ചൈനയും മലേഷ്യയും തമ്മില്‍ പ്രത്യേക കരാര്‍ രൂപവത്കരിക്കാനുള്ള സാധ്യതയാണ് ചൈനയുടെ നീക്കം സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അന്തര്‍വാഹിനി പ്രവര്‍ത്തനങ്ങള്‍ അതിരഹസ്യമായി നടത്തുന്നതിനാല്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് നാവികസേനകള്‍ തമ്മിലുള്ള ബന്ധം ദൃഢമാകേണ്ടതുണ്ടെന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലെ വിദഗ്ധന്‍ സോങ് ഫീറ്റിങ് അഭിപ്രായപ്പെട്ടു.
ചൈന നേതൃത്വം നല്‍കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റിവിന്‍െറ (ബി.ആര്‍.ഐ) ഭാഗമാണ് എം.എസ്.ആര്‍. കരയിലും കടലിലുമായി 65 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വന്‍ പദ്ധതിയാണ് ബി.ആര്‍.ഐ. ഇതുകൂടാതെ 11 ചൈനീസ് തുറമുഖങ്ങളും ആറ് മലേഷ്യന്‍ തുറമുഖങ്ങളുമടങ്ങുന്ന ചൈന-മലേഷ്യ തുറമുഖ സഹകരണ പദ്ധതിയും തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ചൈനയും മലേഷ്യയും തമ്മിലുള്ള നാവിക സഹകരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ മെച്ചപ്പെട്ടിരുന്നു. ദക്ഷിണ ചൈന കടലിന് അഭിമുഖമായി കോട്ട കിനബലു തുറമുഖത്ത് മല്യേഷന്‍ നാവികസേനയുടെ ക്യാമ്പ് സ്ഥിതിചെയ്യുന്നുണ്ട്.
തുറമുഖത്ത് ചൈനീസ് അന്തര്‍വാഹിനി എത്തിയത് ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട സംഘര്‍ഷം വീണ്ടും ഉയരാനിടയാക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചൈനീസ് അന്തര്‍വാഹിനി സന്ദര്‍ശിക്കുന്ന രണ്ടാമത്തെ തുറമുഖമാണിത്. 2014ല്‍ ചൈനീസ് അന്തര്‍വാഹിനി ശ്രീലങ്കന്‍ തുറമുഖം സന്ദര്‍ശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.