ട്രംപിനെ വിശ്വാസമില്ല; റഷ്യൻ ഇടപെടലിൽ അന്വേഷണം നടക്കുന്നുവെന്ന് സി.െഎ.എ
text_fieldsവാഷിങ്ടൺ: 2016ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.െഎ.എ. യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ തള്ളി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയതിന് പിറകെയാണ് സി.െഎ.എ നിലപാട് വ്യക്തമാക്കിയത്. സി.െഎ.എ ഡയറക്ടർ മൈക്ക് പോംപെയാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് മൈക്ക് വ്യക്തമാക്കി. അതേ സമയം, പുടിെൻറ പ്രസ്താവനയെ വിശ്വാസത്തിലെടുത്ത് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച് രഹസ്യാന്വേഷണ എജൻസി ഉദ്യോഗസ്ഥരായ ജെയിംസ് കോമി, ജോൺ ബെർണൻ, ജെയിംസ് ക്ലാപ്പർ എന്നിവരെ വിമർശിക്കുന്ന സമീപനമാണ് ട്രംപ് ശനിയാഴ്ച സ്വീകരിച്ചത്.
നേരത്തെ റഷ്യൻ ഇടപെടൽ ഡെമോക്രാറ്റുകളുടെ സൃഷ്ടിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഉത്തരകൊറിയൻ പ്രശ്നമടക്കം പരിഹരിക്കുന്നതിന് റഷ്യയുടെ സഹായം ആവശ്യമാണെന്നും ട്രംപ് നിലപാടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.