Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ കോവിഡ്​...

ലോകത്ത്​ കോവിഡ്​ ബാധിതർ 55 ലക്ഷം കടന്നു

text_fields
bookmark_border
ലോകത്ത്​ കോവിഡ്​ ബാധിതർ 55 ലക്ഷം കടന്നു
cancel

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. 55,00268 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ലോകത്ത്​ ഇതുവരെ മരിച്ചവരുടെ എണ്ണം 3,46,434 ആയി. 22,99,345 പേരാണ്​ ഇതുവരെ രോഗമുക്തി നേടിയത്​. 

അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളു​ള്ളത്​. 16,86,442 ​േപർക്കാണ്​ യു.എസിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. ഇവിടെ രോഗം ബാധിച്ച്​ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോട്​ അടുക്കുന്നു. 99,300 പേരാണ്​ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

അമേരിക്കക്ക്​ പുറമെ ബ്രസീലിലും റഷ്യയിലുമാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. ബ്രസീലിൽ 3,63,618 പേർക്കും റഷ്യയിൽ 3,44, 481 പേർക്കുമാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. ബ്രസീലിൽ 22,716 പേരും റഷ്യയിൽ 3541 പേരുമാണ്​ മരിച്ചത്​. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ്​ വ്യാപനം കുറയുന്നത്​ ആശ്വാസമുയർത്തുന്നു. 

യൂറോപ്യൻ രാജ്യങ്ങളിൽ സ്​പെയിനിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളത്​. 2,82,852 ആണ്​ സ്​പെയിനിലെ കോവിഡ്​ ബാധിതരുടെ എണ്ണം. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം സ്​ഥിരീകരിച്ചത്​ യു.കെയിലാണ്​. 36,793 പേരാണ്​ യു​.കെയിൽ മരിച്ചത്​. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സ്​പെയിനിൽ മരിച്ചത്​ 28,752 ​േപരുമാണ്​. 

അതേസമയം, കൊറോണ വൈറസി​​​െൻറ ഉത്​ഭവ കേന്ദ്രമായ ചൈനയിൽ 82,974 പേർക്കാണ്​ ഇതുവരെ ​രോഗം സ്​ഥിരീകരിച്ചത്​. 4634 ​േപരാണ്​ ഇതുവരെ ചൈനയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ചൈന കോവിഡ്​ വൈറസിനെ പിടിച്ചുകെട്ടിയ നിലയിലാണ്​. 

ഇന്ത്യയിൽ കോവിഡ്​ രോഗബാധിതരുടെ എണ്ണം 1,38,536 ആയി. 4,024 പേരാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഞായറാഴ്​ച മാത്രം 7113 
പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. രാജ്യത്ത്​ കോവിഡ്​ രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ ആശങ്ക ഉയർത്തുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscorona viruscovid 19
News Summary - Close to 55 lakh COVID 19 Global cases -World news
Next Story