ഹിതപരിശോധന: സമാധാന കരാർ കൊളംബിയക്കാർ തള്ളി
text_fieldsബാഗോട്ട: തെക്കന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ സര്‍ക്കാറും മാര്‍ക്സിസ്റ്റ് വിമതരായ റവലൂഷനറി ആംഡ് ഫോഴ്സും (ഫാര്‍ക്) തമ്മിലുള്ള ചരിത്രപരമായ സമാധാന കരാറിനെതിരെ ഹിതപരിശോധനാ ഫലം. 50.24 ശതമാനം പേർ കരാറിനെതിരെ നിലപാട് സ്വീകരിച്ചു. 49.8 ശതമാനം പേരാണ് അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. ഹിതപരിശോധനാ ഫലം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രസിഡന്‍റ് ജുവാൻ മാനുവൽ സാന്‍റോസ്, സമാധാന ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു.
കരാറിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനാണ് കൊളംബിയയില്‍ സര്‍ക്കാർ ഒക്ടോബര്‍ രണ്ടിന് ഹിതപരിശോധന നടത്താൻ തീരുമാനിച്ചത്. ജനങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നായിരുന്നു ഭൂരിപക്ഷ വിലയിരുത്തല്‍. എന്നാൽ, കരാറിനെ കൊളംബിയൻ ജനത തള്ളിക്കളയുകയായിരുന്നു.
ക്യൂബൻ തലസ്ഥാനമായ ഹവാനയില്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചക്കൊടുവിൽ ആഗസ്റ്റ് 26നാണ് 52 വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിക്കാൻ സര്‍ക്കാരും ഫാര്‍ക്ക് വിമതരും തമ്മിൽ ധാരണയായത്. ചരിത്ര പ്രധാന നഗരമായ കാര്‍ട്ടജനയില്‍ വെച്ച് കൊളംബിയന്‍ പ്രസിഡന്‍റ് യുവാന്‍ മാന്വല്‍ സാന്‍േറാസും ഫാര്‍ക് നേതാവ് ടിമൊചെങ്കോയും കരാറില്‍ ഒപ്പിട്ടു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ക്യൂബന്‍ പ്രസിഡന്‍റ് റാഉള്‍ കാസ്ട്രോ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കരാര്‍ നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സഹായം ബാന്‍ കി മൂണ്‍ ഉറപ്പുനല്‍കി. ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍നിന്ന് നീക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ ചടങ്ങിന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. കരാര്‍പ്രകാരം, ഫാര്‍ക് വിമതര്‍ 180 ദിവസത്തിനകം തങ്ങളുടെ ആയുധങ്ങള്‍ യു.എന്നിന് കൈമാറണം. നിലവില്‍ കൊളംബിയയുടെ വനമേഖലകളില്‍ കഴിയുന്ന 7000ത്തോളം ഫാര്‍ക് വിമതര്‍ യു.എന്‍ നിയന്ത്രണത്തിലുള്ള നിരായുധീകരണ ക്യാംപിലേക്കു മാറും. സായുധ സംഘടനയിൽ നിന്നു മാറി ഫാര്‍ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും.
1964ല്‍ വിമതര്‍ സര്‍ക്കാറിനെതിരെ തുടങ്ങിയ യുദ്ധത്തില്‍ 10 ലക്ഷത്തിലധികം പേരെയാണ് രാജ്യം കുരുതികൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.