തീവ്രവാദികളെന്ന്; സിഖുകാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ട അവതാരകക്കെതിരെ ലോകം
text_fieldsന്യൂയോർക്: തലപ്പാവ് ധരിച്ചെത്തിയ സിഖ് വംശജരെ കണ്ട് ഭയന്ന് വിമാനത്തിൽ നിന്നും ഇറക്കി വിടാൻ ആജ്ഞാപിച്ച ഫോക്സ് ടി.വി ഹാസ്യ അവതാരക ജെസ്സ് ഹിലാരിയസിന് സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം. മുസ്ലിംകളാണെന്ന് തെറ്റ ിധരിച്ച് നാല് സിഖുകാർക്കെതിരായാണ് ജെസ്സ് വിമാന അധികൃതരോട് പരാതി പറഞ്ഞത്.
കുടുംബവുമൊത്തായിരുന്ന ു സിഖുകാർ എത്തിയിരുന്നത്. അവരെ ഇറക്കിവിടുന്നത് സ്മാർട്ഫോണിൽ പകർത്തി ‘‘എവിടേക്കാണ് നിങ്ങൾ പോകുന്നത ്’’ എന്ന് പറഞ്ഞ് കളിയാക്കുന്ന വീഡിയോയും അവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.. ജെസ്സിെൻറ നിർദേശ പ്ര കാരം സിഖുകാരെ ഇറക്കി വിട്ട വിമാന കമ്പനിയും വിമർശനം നേരിടുന്നുണ്ട്.
മോശമായ ഭാഷ ഉപയോഗിച്ചാണ് തെൻ റ പ്രവർത്തിയെ ജെസ് ന്യായീകരിച്ചത്. ‘‘തലപ്പാവ് ധരിച്ചെത്തിയ അവരെ കണ്ട് എനിക്ക് പേടി തോന്നി. ഞാൻ കറുത്ത വർഗക്കാരുടേയും വിവിധ ജാതിക്കാരുടെയും പക്ഷത്ത് നിന്നില്ല എന്ന കാരണത്താൽ നിങ്ങൾക്ക് എന്നോട് ദേഷ്യമാണോ...? എനിക്ക് എന്താണ് തോന്നുന്നത് അത് ഞാൻ പറയും.. എനിക്ക് അവരെ കണ്ടതും ഭയം തോന്നി.. അത്ര തന്നെ..
Days after 50 Muslim people were murdered because of their religion in a terror attack, @jess_hilarious had 4 Sikh people kicked off a flight because she was “scared.” I am a Sikh. We must denounce this bigotry & racism. We can do better.
— Simar (@sahluwal) March 17, 2019
pic.twitter.com/3jwFSG3eh1
ജെസ് ഹിലാരിയസ് കയറിയ വിമാനത്തിൽ അവർക്ക് പരിചയമില്ലാത്ത വേഷത്തിൽ നാല് പേർ കയറിയതാണത്രേ അവരെ ചൊടിപ്പിച്ചത്. തെൻറ പരാതിക്ക് ശേഷം വിമാനത്തിലുള്ള എല്ലാവരോടും പുറത്ത് പോകാൻ ആവശ്യപ്പെട്ടതായും പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവരും തിരിച്ച് വിമാനത്തിൽ കയറിയെങ്കിലും നാല് സിഖ് വംശജരെ കണ്ടില്ലെന്നും ജെസ് വ്യക്തമാക്കി.
അവരെ കണ്ടതും ഞാൻ ഭയന്നു.. ഞാൻ എല്ലാം തികഞ്ഞ ആളാണെന്ന് പറയുന്നില്ല.. സംഭവത്തിൽ മാപ്പ് പറയാനും ഉദ്ദേശിക്കുന്നില്ല - പോസ്റ്റുകൾ വിവാദമായതോടെ വിശദീകരണമായി ജെസ് പറഞ്ഞു.
ഞാൻ ഒരിക്കലും ഒരു വംശീയവാദിയല്ല.. എെൻറ കുടുംബത്തിൽ മുസ്ലിം അംഗങ്ങളുണ്ട്. എന്നാൽ വ്യത്യസ്ത രീതിയിലുള്ള മുസ്ലിങ്ങളെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.. അത് ഞാൻ അംഗീകരിക്കുന്നു.. വസ്തുതയോട് ഞാൻ മുഖം തിരിച്ചു.. നിങ്ങൾക്ക് എന്നെ പറഞ്ഞ് മനസിലാക്കാം.. -ജെസ് ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
ഞാൻ ആരെയും വിമാനത്തിൽ നിന്ന് പുറത്താക്കിയിട്ടില്ല.. ഒരാളോടും മോശമായി സംസാരിച്ചിട്ടുമില്ല.. എല്ലാ മുസ്ലിം മതവിഭാഗക്കാരോടും ഞാൻ മാപ്പ് പറയുന്നു.. എന്നാൽ സിഖുകാരെ മുസ്ലിംകളായി തെറ്റിധരിച്ച അവരെ തിരുത്തികൊണ്ട് നിരവധി പേർ രംഗത്ത് വരികയും ചെയ്തു. ന്യൂസീലാൻഡിലെ പള്ളികളിൽ അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ഇത്തരമൊരു സംഭവം അരങ്ങേറിയത് ആഗോളതലത്തിൽ വലിയ ചർച്ചക്കാണ് വഴിവെച്ചത്.
ജെസ് ഹിലാരിയസിെൻറ പ്രവർത്തിയിൽ കറുത്ത വർഗക്കാർ പലരും അതീവ ദുഃഖം രേഖപ്പെടുത്തി. കറുത്ത വർഗക്കാർ നേരിടുന്ന വംശീയ അധിക്ഷേപം മറന്ന് കൊണ്ടാണ് ഇത്തരം നീച പ്രവർത്തി ചെയ്യുന്നതെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ക്രൂരമായ പ്രവർത്തി ചെയ്ത് അതിനെ മോശമായ ഭാഷ ഉപയോഗിച്ച് ന്യയീകരിച്ചതിനെയും പലരും വിമർശിച്ചു..
Shoutout to each & every one of you for the heartfelt messages, amazing to have so many allies standing with Sikhs & Muslims. Apparently she’s on a tv show on Fox called @RelOnFOX. @LilRel4 & other actors on the show need to see her bigotry.
— Simar (@sahluwal) March 17, 2019
You know what I find sad. As black ppl we know how it feels to be discriminated against,and looked upon as less than. Having the police called on us, on a daily basis for just being black,now this. I’m from Baltimore also. If this happened to her she would of tried to sue
— Don't Let Him Divide (@nwilson112362) March 17, 2019
I actually liked her as a comedian and actress. This is disgusting though, especially from a poc who knows what being discriminated against is like.
— Bluerayy (@Bluerayyjones) March 17, 2019
Hope her show is canceled if it’s not already canceled
— Melanin Fiona (@tweetsbydany) March 17, 2019
i'm beyond appalled by her behavior, but i'm also furious that the airline pandered to her ignorant, dangerous behavior. they were just as complicit in the racist bigotry.
— (@viscariot) March 17, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.