ഇന്ത്യ–ചൈന താരതമ്യം ന്യായമല്ല -രഘുറാം രാജൻ
text_fieldsന്യൂയോർക്: ഇന്ത്യെയക്കാൾ അഞ്ചുമടങ്ങ് വലുപ്പമുള്ള ചൈനക്കുമുന്നിൽ ഇന്ത്യ മങ്ങുന്നുവെന്നും ഇന്ത്യെയയും ചൈനെയയും താരതമ്യം ചെയ്യുന്നത് ന്യായമല്ലെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയും ൈചനയും അടുത്തുവരുകയാണ്. ഇരുരാജ്യങ്ങളുെടയും ആളോഹരി വരുമാനവും ഏതാണ്ട് സമാനമാണ്. ഇന്ത്യെയയും ചൈനെയയും ഇടക്കിടെ താരതമ്യം ചെയ്യാറുണ്ട്. എന്നാൽ, ഒരുപരിധിവരെ അത്തരം താരതമ്യം നീതിയുക്തമല്ല.
ഇന്ത്യ നടപ്പാക്കാത്തതെല്ലാം ചൈന ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളും നിർമാണപ്രവർത്തനങ്ങളും ഇന്ത്യ ഉണ്ടാക്കിയെടുത്തിട്ടില്ല. രണ്ടും വളരെ വ്യത്യസ്തമായ രാജ്യങ്ങളാണെന്നും രാജ്യത്തിെൻറ വളർച്ചക്ക് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രാമുഖ്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.