ഇറാനെതിരെ അന്താരാഷ്ട്രസഖ്യം വേണം –യു.എസ് അംബാസഡർ
text_fieldsവാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാെൻറ സ്വാധീനം തടയാൻ അന്താരാഷ്ട്രരാജ്യങ്ങളുടെ സഖ്യം വേണമെന്ന് യു.എന്നിലെ യു.എസ് നയതന്ത്രപ്രതിനിധി നിക്കി ഹാലി. മേഖലയിൽ സംഘർഷം വിതക്കുന്നത് ഇറാനാണെന്നും നിക്കി ആരോപിച്ചു.
യമനിൽ ഇറാൻനിർമിത മിസൈലുകൾ ഉപയോഗിച്ചാണ് ഹൂതികളുടെ ആക്രമണം. സൗദിയിലേക്ക് ഹൂതി വിമതർ തൊടുത്ത മിസൈൽ ഇറാേൻറതാെണന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ അന്താരാഷ്ട്രകരാർ ലംഘിച്ചിരിക്കുകയാണ് ഇറാനെന്നും നിക്കി കുറ്റപ്പെടുത്തി. ഇറാൻ മറ്റൊരു ഉത്തരകൊറിയ ആകുമോ എന്ന് ഭയപ്പെടുന്നു. വാഷിങ്ടൺ ഡി.സിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇറാനെ തടയാൻ അന്താരാഷ്ട്രസഖ്യം അനിവാര്യമാണ്. അതിനായി യു.എസ് മുൻകൈയെടുക്കും.
അേതസമയം, ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നുവെന്ന ആരോപണം ഇറാൻ നിഷേധിച്ചു. നിക്കി ഹാലിയുടേത് യുദ്ധപ്രതീതിയുണ്ടാക്കുന്ന വാക്കുകളാണെന്നും ഇറാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.